ന്യുഡൽഹി: ടെലികോം കമ്പനികൾ തങ്ങളുടെ ഉപയോക്താക്കളെ ആകർഷിക്കുന്നതിനായി ആകർഷകമായ ഡാറ്റ പ്ലാനുകളുമായിട്ടാണ് വരുന്നത്. ഇതിൽ Jio, BSNL, Airtel അല്ലെങ്കിൽ VI ആകട്ടെ ആരും ആർക്കും പിന്നിലല്ല. ഇപ്പോഴിതാ VI ഒരു മികച്ച ഡാറ്റാ പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം ലോക്ക്ഡൗൺ സമയത്ത് കമ്പനി 49 രൂപയുടെ സൗജന്യ റീചാർജ് ഉപഭോക്താക്കൾക്ക് നൽകിയിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ റീചാർജിൽ 38 രൂപയുടെ ടോക് ടൈം, 300 MB ഡാറ്റയും ഉപയോക്താക്കൾക്ക് നൽകിയിരുന്നു. അതേ കമ്പനി (Vi) തന്നെ ഇപ്പോൾ വീണ്ടും ഒരു വലിയ പ്രഖ്യാപനം നടത്തിയിട്ടുണ്ട്. ഇത്തവണ കമ്പനി 75 രൂപയുടെ സൗജന്യ റീചാർജ് ആണ് ഉപയോക്താക്കൾക്കായി നൽകുന്നത്. എന്നാൽ ഇത് തിരഞ്ഞെടുക്കപ്പെട്ട കുറച്ച് ഉപയോക്താക്കൾക്ക് മാത്രമേ എടുക്കാൻ കഴിയൂ. വരൂ അതിനെക്കുറിച്ച് അറിയാം


Also Read: Vi യുടെ ഈ മികച്ച പ്ലാൻ‌ ജിയോയെയും BSNL നെയും കടത്തിവെട്ടും, ദിവസേന 4 ജിബി ഡാറ്റയും ഒപ്പം ഈ ആനുകൂല്യവും


ചില ഉപയോക്താക്കൾക്ക് ഇത് പ്രയോജനപ്പെടുത്താൻ കഴിയും


Vodafone Idea തങ്ങളുടെ ഉപഭോക്താക്കൾക്ക് 75 രൂപയുടെ സൗജന്യ റീചാർജ് നൽകുന്നുണ്ട്. കൊറോണ വൈറസ്, ലോക്ക്ഡൗൺ എന്നിവ കാരണം ഫോൺ നമ്പർ റീചാർജ് ചെയ്യാൻ കഴിയാത്ത ഉപയോക്താക്കളെ മനസ്സിൽ കണ്ടുകൊണ്ടാണ് കമ്പനി ഈ ഓഫർ പുറത്തിറക്കിയിരിക്കുന്നത്. ഇത് മാത്രമല്ല കുറഞ്ഞ വരുമാനമുള്ള ഉപയോക്താക്കൾക്ക് മാത്രമേ ഈ ഓഫർ പ്രയോജനപ്പെടുത്താൻ കഴിയൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.


ഈ ആനുകൂല്യങ്ങൾ ലഭിക്കും


Vodafone Idea യുടെ 75 രൂപയുടെ റീചാർജിൽ ഉപയോക്താക്കൾക്ക് Vi യിൽ നിന്നും Vi യിലേക്ക് വിളിക്കാൻ 50 മിനിറ്റ് ആനുകൂല്യം ലഭിക്കും. ഈ റീചാർജിന് 15 ദിവസത്തെ കാലാവധിയുണ്ട്.  ഇതിൽ 50MB ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. ലോക്ക്ഡൗണിൽ റീചാർജ് ചെയ്യാൻ കഴിയാത്ത ഉപയോക്താക്കൾക്കായിട്ടാണ് കമ്പനി ഈ ഓഫർ അവതരിപ്പിച്ചിരിക്കുന്നത്. Unlock 2.0 benefit എന്ന പേരിലാണ് കമ്പനി ഈ ഓഫർ അവതരിപ്പിച്ചത്.


Also Read: Vi Cheapest Recharge Plan: വിലകുറഞ്ഞതും ജനപ്രിയവുമായ റീചാർജ് പ്ലാൻ വീണ്ടും വിപണിയിൽ


ഈ രീതിയിൽ പ്രയോജനപ്പെടുത്തുക


ഇനി നിങ്ങളും Unlock 2.0 benefit ഓഫർ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇതിനായി നിങ്ങളുടെ Vodafone Idea നമ്പറിൽ നിന്ന് 44475 # ഡയൽ ചെയ്യണം. അല്ലെങ്കിൽ ടോൾ ഫ്രീ നമ്പർ 121153 എന്ന നമ്പറിൽ വിളിക്കണം. ഇവിടെ നിങ്ങൾക്ക് റീചാർജ് വിവരങ്ങൾ അറിയാൻ കഴിയും. ഇതിനുപുറമെ ഈ റീചാർജിനെക്കുറിച്ചുള്ള വിവരങ്ങൾ കമ്പനി ഉപയോക്താക്കൾക്ക് സന്ദേശങ്ങളിലൂടെയും (Message) നൽകുന്നുണ്ട്. കമ്പനിയുടെ ഈ ഓഫറിനെക്കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും ആശയക്കുഴപ്പമുണ്ടെങ്കിൽ നിങ്ങളുടെ അടുത്തുള്ള Vodafone Idea സ്റ്റോർ സന്ദർശിച്ച് നിങ്ങൾക്ക് വിവരങ്ങൾ നേടാനാകും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക