Bengaluru : വിവോ അടുത്തിടെ  വിപണിയിലെത്തിച്ച ഫോണുകളാണ് വിവോ വി 23 സീരീസ്. ഈ സീരിസിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണവും ലഭിച്ചിരുന്നു. ഫോണുകളുടെ ബാക്ക് ഡിസൈനാണ് ഈ സീരിസിന്റെ ഏറ്റവും വലിയ പ്രത്യേകത. ബാക്ക് പാനലിൽ നിറം മാറുന്ന വിദ്യയുമായി എത്തുന്ന ആദ്യ ഫോണാണ് ഇതെന്നാണ് വിവോ ഫോൺ നിർമ്മാതാക്കൾ അറിയിച്ചിരുന്നു. ഇപ്പോൾ ഹോളിയോടനുബന്ധിച്ച് ഈ ഫോണുകൾക്ക് വമ്പൻ ക്യാഷ് ബാക്ക് ഓഫറുകളുമായി എത്തിയിരിക്കുകയാണ് വിവോ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഹോളി ഓഫറുകൾ അനുസരിച്ച് ഇപ്പോൾ വിവോ V23, വിവോ V23 പ്രൊ, വിവോ V23 ഇ ഫോണുകൾ വാങ്ങിയാൽ ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, വൺ കാർഡ് എന്നിവിടങ്ങളിൽ നിന്ന് 3500 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കും. കൂടാതെ ഫോണിന് ഒരു വര്ഷം അധിക വാറന്റിയും ലഭിക്കും. അതിനോടൊപ്പം തന്നെ ഒരുവട്ടം സ്ക്രീൻ മാറ്റാനുള്ള ഓഫറും ഇതിനൊപ്പം ലഭ്യമാണ്. മാർച്ച് 31 വരെ വിവോ ഇന്ത്യ ഇ-സ്റ്റോറുകളിൽ നിന്നും റീട്ടെയിൽ സ്റ്റോറുകളിൽ നിന്നും ഫോൺ വാങ്ങുന്നവർക്കാണ് ഈ ഓഫറുകൾ ബാധകം.


ALSO READ: YouTube: യൂ ട്യൂബ് വിരസതയും മാറ്റാം, വരുമാനവും നേടാം..! എങ്ങിനെയെന്നറിയാം


Vivo V23 5G ഫോണുകൾ ആകെ 2 സ്റ്റോറേജ് വേരിയന്റുകളിലാണ് എത്തുന്നത്. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 29,990 രൂപയാണ്. അതേസമയം 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 34,990 രൂപയാണ്. അതേസമയം Vivo V23 പ്രൊ 5G ഫോണുകളും ആകെ 2 വേരിയന്റുകളിലാണ് എത്തുന്നത്. ഫോണുകളുടെ 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 38,990 രൂപയാണ്. അതേസമയം  12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 43,990 രൂപയാണ്. 


സ്റ്റാർഡസ്റ്റ് ബ്ലാക്ക് നിറത്തിലും സൺഷൈൻ ഗോൾഡ്  നിറത്തിലുമാണ് ഫോണുകൾ എത്തുന്നത്.ഫ്ലൂറൈറ്റ് എജി ഗ്ലാസാണ് ഫോണുകളിൽ ഉപയോഗിച്ചിരിക്കുന്നത്. സൂര്യ പ്രകാശത്തിന്റെയും യുവി കിരണങ്ങളുടെയും സാന്നിധ്യത്തിൽ ഈ ഗ്ലാസ്സുകളുടെ നിറത്തിൽ വ്യത്യാസം ഉണ്ടാകും. സൺഷൈൻ ഗോൾഡ്  നിറത്തിലുള്ള ഫോണുകളിൽ മാത്രമാണ് ഈ പ്രത്യേകത ഉണ്ടാകുക. ഫോണിൽ ക്രമീകരിച്ചിരിക്കുന്നത് മീഡിയ ടെക്ക് ഡിമെൻഷൻ 920 പ്രൊസസ്സറാണ്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ