Vivo V21s 5G : കിടിലം ഡിസ്പ്ലേയും സെൽഫി ക്യാമറയും; വിവോ വി 21 എസ് 5ജി ഫോണുകൾ അവതരിപ്പിച്ചു
90 Hz അമോലെഡ് ഡിസ്‌പ്ലേ, ഒഐഎസോട് കൂടിയ 44 മെഗാപിക്സൽ സെൽഫി ക്യാമറ, മീഡിയടെക് ഡൈമൻസിറ്റി 800 യു പ്രൊസസ്സർ എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
വിവോയുടെ ഏറ്റവും പുതിയ സീരീസായ വിവോ വി 21 എസ് 5ജി ഫോണുകൾ അവതരിപ്പിച്ചു. തായ്‌വാനിൽ മാത്രമാണ് ഫോണുകൾ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. 90 Hz അമോലെഡ് ഡിസ്‌പ്ലേ, ഒഐഎസോട് കൂടിയ 44 മെഗാപിക്സൽ സെൽഫി ക്യാമറ, മീഡിയടെക് ഡൈമൻസിറ്റി 800 യു പ്രൊസസ്സർ എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. NT$ 11,490 (ഏകദേശം 30,050 രൂപ) വിലയിലാണ് ഫോണുകൾ അവതരിപ്പിച്ചിരിക്കുന്നത്. ആകെ രണ്ട് കളർ വേരിയന്റുകളിലാണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. ഡാർക്ക് ബ്ലൂ, കളർഫുൾ എന്നീ കളർ വേരിയന്റുകളിലാണ് ഫോണുകൾ എത്തിച്ചിരിക്കുന്നത്.
വിവോ വി 21 എസ് 5ജി ഫോണുകൾ 6.44 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 2404 x 1080 പിക്‌സൽസ് റെസൊല്യൂഷൻ, 90 Hz റിഫ്രഷ് റേറ്റ് എന്നിവയാണ് ഫോണിന്റെ ഡിസ്പ്ലേയ്ക്ക് ഉള്ളത്. 8 ജിബി റാം, 128 ജിബി എന്നിവയോട് കൂടിയ മീഡിയടെക് ഡൈമൻസിറ്റി 800 യു പ്രൊസസ്സറാണ് ഫോണിനുള്ളത്. 33 വാട്ട്സ് ഫാസ്റ്റ് ചാർജിങ്ങോട് കൂടിയ 4,000mAh ബാറ്ററിയാണ് ഫോണിനുള്ളത്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിനുള്ളത്. 64-മെഗാപിക്സൽ പ്രധാന ക്യാമറ, 8-മെഗാപിക്സൽ അൾട്രാ-വൈഡ് സ്നാപ്പർ, 2-മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവയാണ് ഫോണിനുള്ളത്.
ALSO READ: Vivo X90 Series : വിവോയുടെ ഏറ്റവും പുതിയ വിവോ എക്സ് 90 സീരീസ് ഉടനെത്തും; അറിയേണ്ടതെല്ലാം
അതേസമയം വിവോ എക്സ് 90 സീരീസ് ഉടൻ വിപണിയിൽ അവതരിപ്പിക്കും. അടുത്താഴ്ചയോടെ ഫോണിന്റെ പുതിയ സീരീസ് അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ ഫോണിന്റെ ലോഞ്ചിങ് ഇവന്റ്റ് നവംബർ 22ന് സംഘടിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടാതെ ഫോണിന്റെ സ്റ്റോറേജ് ഓപ്ഷനുകളെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ട്. ആകെ മൂന്ന് ഫോണുകളാണ് ഈ സീരീസിൽ എത്തുന്നത്. വിവോ എക്സ് 90, വിവോ എക്സ് 90 പ്രൊ, വിവോ എക്സ് 90 പ്രൊ പ്ലസ് ഫോണുകളാണ് ഈ സീരീസിൽ എത്തുന്നത്.
ടിപ്പ്സ്റ്ററായ ഇഷാൻ അഗർവാൾ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് നാല് സ്റ്റോറേജ് വേരിയന്റുകളിലാണ് വിവോ എക്സ് 90 ഫോൺ എത്തുന്നത്. 8 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 256 ജിബി സ്റ്റോറേജ്, 12 ജിബി റാം 256 ജിബി സ്റ്റോറേജ്, 12 ജിബി റാം 512 ജിബി സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ആകെ മൂന്ന് കളർ വേരിയന്റുകളും ഫോണിന് ഉണ്ടാകും. റെഡ്, ഐസ് ബ്ലൂ, ബ്ലാക്ക് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...