വിവോ ഏറ്റവും പുതിയ വിവോ വൈ 75  ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു.  44 മെഗാപിക്സൽ ഫ്രന്റ് ക്യാമറയും 44 വാട്ട്സ് ഫ്ലാഷ് ചാർജിങ് സൗകര്യവുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. 50 മെഗാപിക്സൽ സൂപ്പർ നൈറ്റ് ക്യാമറയും ഫോണിനുണ്ട്.  പ്രമുഖ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്പ്ക്കാർട്ടിലൂടെയും വിവോ ഇന്ത്യ ഇ-സ്റ്റോറുകളിലൂടെയുമാണ് ഫോൺ വിപണിയിൽ എത്തിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആകെ ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ഫോൺ എത്തുന്നത്. 8 ജിബി റാം 128 ജിബി ഇന്റെര്ണല് സ്റ്റോറേജ് സൗകര്യത്തോടെയാണ് ഫോൺ ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്.  ഫോണുകളുടെ വില 20,999 രൂപയാണ്. ആകെ രണ്ട് കളർ വേരിയന്റുകളിലാണ് ഫോൺ എത്തിച്ചിരിക്കുന്നത്. മൂൺലൈറ്റ് ഷാഡോ, ഡാൻസിങ് വേവ്സ് എന്നീ കളർ വേരിയന്റുകളിലാണ് ഫോൺ ലഭ്യമാക്കിയിരിക്കുന്നത്. ഫോണുകളുടെ വിലയിൽ ഐസിഐസിഐ, എസ്ബിഐ, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് വൺ കാർഡ് എന്നിവ ഉപയോഗിച്ച് വാങ്ങിയാൽ 1500 രൂപ വരെ കിഴിവ് ലഭിക്കും.


ALSO READ: Huawei Mate Xs 2 : ഫോൾഡബിൾ ഫോണുമായി ഹവായി; കിടിലം സവിശേഷതകളുമായി ഹവായി മേറ്റ് എക്സ്എസ് 2 ഫോണുകളെത്തി


വിവോ വൈ 75  ഫോണുകൾക്ക് 6.44 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ് ഒരുക്കിയിരിക്കുന്നത്. ഫോണിൽ ഒരുക്കിയിരിക്കുന്ന പ്രോസസ്സർ 12എൻഎം മീഡിയടെക് ഹീലിയോ  G96 SoCയാണ്. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോണിൽ ക്രമീകരിച്ചിട്ടുള്ളത്. f/1.8 അപ്പേർച്ചർ ഉള്ള 50 MP മെയിൻ ലെൻസ്, f/2.2 അപ്പേർച്ചർ ഉള്ള  8MP അൾട്രാ വൈഡ് സെൻസർ കൂടാതെ 2 MP മാക്രോ യൂണിറ്റ് എന്നിവയാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്ന ക്യാമറകൾ.


വീഡിയോ കാളുകൾക്കും സെൽഫികൾക്കുമായി 44 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് ഒരുക്കിയിട്ടുള്ളത്. ലൈവ് ഫോട്ടോ, സ്ലോ-മോ, ടൈം-ലാപ്‌സ്, പ്രോ മോഡ്, ഡ്യുവൽ വ്യൂ എന്നിങ്ങനെ വിവിധ മോഡുകളും ഫോണിൽ ഒരുക്കിയിട്ടുണ്ട്. ഡ്യൂവൽ സിം കാർഡ് സൗകര്യം ഫോണിൽ ഉണ്ട്. ബ്ലൂടൂത്ത് 5.2, Wi-Fi 2.4/ 5GHz എന്നീ സൗകര്യങ്ങളും ഉണ്ട്. 4,050 mAh ബാറ്ററിയോട് കൂടി എത്തിന്ന് ഫോണിന് 44 വാട്ട്സ് ഫ്ലാഷ് ചാർജിങ് സൗകര്യവും ഉണ്ട്.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.