വെറും 179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റയുമായി എത്തുകയാണ് പ്രമുഖ ടെലികോം കമ്പനിയായ വോഡഫോണ്‍. 28 ദിവസത്തെ വാലിഡിറ്റിയില്‍ അണ്‍ലിമിറ്റഡ് ഡാറ്റാ ഓഫറിനൊപ്പം അണ്‍ലിമിറ്റഡ് കോളുകളും സൗജന്യ ദേശീയ റോമിങും വോഡഫോണ്‍ നല്‍കുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബീഹാറിലേയും ജാര്‍ഖണ്ഡിലെയും പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കാണ് ഈ ഓഫര്‍ ലഭിക്കുക. അണ്‍ലിമിറ്റഡ് ഡാറ്റ ഉണ്ടെങ്കിലും 2ജി വേഗതയുള്ള ഡാറ്റയാണ് ഈ സംസ്ഥാനങ്ങളില്‍ ലഭിക്കുക. അസമിലും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കുമായി 179 രൂപയുടെ തന്നെ മറ്റൊരു പ്ലാനും വോഡഫോണ്‍ അവതരിപ്പിച്ചിട്ടുണ്ട്.


ഒരു ജിബി ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍, അണ്‍ലിമിറ്റഡ് ഇന്‍കമിങ് ഔട്ട് ഗോയിങ് റോമിങ് കോളുകള്‍ 25 പൈസ നിരക്കില്‍ എസ്‌എംഎസ് എന്നിവയാണ് അസമിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുമായി വോഡഫോണ്‍ നല്‍കുന്നത്.


കഴിഞ്ഞ ചൊവ്വാഴ്ചയാണ് 349 രൂപയുടെ ഡാറ്റാ പ്ലാന്‍ പ്രതിദിനം രണ്ട് ജിബി ഡാറ്റയായി വോഡഫോണ്‍ ഉയര്‍ത്തിയത്. കഴിഞ്ഞയാഴ്ച തമിഴ്നാട്ടില്‍ അഞ്ചോളം പുതിയ ഓഫറുകളാണ് വോഡഫോണ്‍ അവതരിപ്പിച്ചത്.