നിങ്ങൾ ഒരു വെജിറ്റേറിയനാണോ? എങ്കിൽ ഇതാ നിങ്ങൾക്കായി ഒരു സന്തോഷ വാർത്ത. സസ്യാഹാര പ്രേമികൾക്കായി പുതിയ സേവനം ഏർപ്പെടുത്താൻ ഒരുങ്ങുകയാണ് ഫുഡ് ഡെലിവറി രം​ഗത്തെ അതികായൻമാരായ സൊമാറ്റോ. “പ്യുവർ വെജ് ഫ്ലീറ്റ്” “പ്യുവർ വെജ് മോഡ് എന്നിവയാണ് ഇതിനായി സൊമാറ്റോ നടപ്പാക്കാൻ പോകുന്ന പുതിയ ഫീച്ചറുകൾ. വെജിറ്റേറിയൻ ഉപഭോക്താക്കളുടെ അഭ്യർഥന മാനിച്ചാണ് പുതിയ സംവിധാനം.


COMMERCIAL BREAK
SCROLL TO CONTINUE READING

ലോകത്തിൽ ഏറ്റവും കൂടുതൽ സസ്യഭുക്കുകൾ ഉള്ളത് ഇന്ത്യയിലാണ്. ഇവർക്ക് ലഭിക്കുന്ന ഭക്ഷണം എങ്ങനെ പാചകം ചെയ്യുന്നു എന്നത് സംബന്ധിച്ച് ഇവർ എപ്പോഴും ശ്രദ്ധിക്കുന്നു. അതെങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് സംബന്ധിച്ചും അവർ എപ്പോഴും ശ്രദ്ധാലുക്കളാണ് അവർക്കയാണ് പുതിയ ഫീച്ചറുകൾ- ഇത് സംബന്ധിച്ച് സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ ട്വീറ്റ് ചെയ്തിരുന്നത് ഇങ്ങനെ 


 




എന്താണ് പ്യുവർ വെജ് മോഡ്?


പേര് പോലെ തന്നെയാണ് ഫീച്ചറിന്റെ സേവനവും. ശുദ്ധമായ വെജിറ്റേറിയൻ ഭക്ഷണം മാത്രം നൽകുന്ന റെസ്റ്റോറൻ്റുകൾ മാത്രമായിരിക്കും "പ്യുവർ വെജ് മോഡിൽ" സൊമാറ്റോയിൽ ഉണ്ടാവുക. വെജ് ഫ്ലീറ്റുകൾ വെജ് റെസ്റ്റോറൻ്റുകളിൽ നിന്നുള്ള ഓർഡറുകൾ മാത്രമേ ഡെലിവറി ചെയ്യൂ. നോൺ-വെജ് ഭക്ഷണം, അല്ലെങ്കിൽ നോൺ-വെജ് റെസ്റ്റോറൻ്റുകളിലെ വെജിറ്റേറിയൻ ഭക്ഷണം എന്നിവ വെജ് ഫ്ലീറ്റിൽ ഒരിക്കലും ലഭ്യമായിരിക്കില്ല. ആദ്യ ഘട്ടത്തിൽ വെജ് ഫ്ലീറ്റ് ഡെലിവറികൾക്ക് പച്ച യൂണിഫോം/ ടീ ഷർട്ടായിരുന്നു ചിന്തയിലെങ്കിൽ ഇത്തരത്തിൽ വേർതിരിവ് ഇല്ലെന്നാണ് പുതിയ അപ്ഡേറ്റ്.


 


കേക്ക് ഡെലിവറി ഫ്ലീറ്റും 


വെജ് ഫ്ലീറ്റിന് പുറമെ താമസിക്കാതെ സൊമാറ്റോ കേക്ക് ഡെലിവറി ഫ്ലീറ്റും ആരംഭിക്കും. നിങ്ങൾ ഓർഡർ ചെയ്യുന്ന കേക്കുകൾ ഡെലിവറി സമയത്ത് കേടാകുന്നത് തടയുന്ന ഹൈഡ്രോളിക് ബാലൻസറുകളും ഇതിൽ ഉണ്ടാവും. ഒരു പ്രത്യേക കേക്ക് ഡെലിവറി ഫ്ലീറ്റായിരിക്കും ഇതിലുണ്ടാവുക. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഘട്ടം ഘട്ടമായി ഈ ഫീച്ചർ രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്ന് ദീപിന്ദർ ഗോയൽ പറഞ്ഞു. ഉപഭോക്താക്കളുടെ പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കൂടുതൽ സ്പെഷ്യലൈസ്ഡ് ഫീച്ചറുകളും കൊണ്ടു വരാനും കമ്പനി പ്ലാനിടുന്നുണ്ട്. 



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്