ഡല്‍ഹി: വാട്സാപ്പ് മെസഞ്ചര്‍ സംവിധാനം പൂര്‍വ സ്ഥിതിയിലായി.  ഇന്ത്യ അടക്കമുള്ള രാജങ്ങളില്‍ ഒരു മണിക്കൂറോളം വാട്സ് ആപ്പ് സര്‍വീസ് തകരാറിലായിരുന്നു‍. പ്രവർത്തനം നിലച്ചത് ലോകമെമ്പാടുമുള്ള ഉപയോക്താക്കളിൽ ആശങ്കയുണ്ടാക്കിയിരുന്നു. 


വാട്സാപ്പ് പ്രവര്‍ത്തനരഹിതമായ വിവരം ട്വിറ്ററിലൂടെയാണ് പലരും പങ്കുവച്ചത്. സമാനമായ രീതിയില്‍ കഴിഞ്ഞ മെയ് മാസത്തില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഏതാനും മണിക്കൂര്‍ വാട്സ്‌ആപ്പ് പ്രവര്‍ത്തനരഹിതമായിരുന്നു.