വാട്സാപ്പിൻറെ പുത്തൻ അപ്ഡേറ്റിൽ ഒന്ന് കിളി പാറി ഇരിക്കുകയാണ് ടെക് ലോകം. നേരത്തെ ഉണ്ടാവുമെന്ന് വിചാരിച്ചിരുന്നെങ്കിലും അൽപ്പം വൈകിയാണ് വാട്സാപ്പ് തങ്ങളുടെ അപ്ഡേറ്റ് പുറത്ത് വിട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വാട്സാപ്പ് ഉപഭോക്താക്കൾക്ക് കൂടുതൽ സ്വകാര്യത നൽകുന്നതാണ് പുതിയ അപ്ഡേറ്റുകൾ. പുതിയ ഫീച്ചറിൽ ഗ്രൂപ്പുകളിൽ നിന്നും ആരെങ്കിലും ലെഫ്റ്റ് ആയാൽ അത് ഗ്രൂപ്പിലെ മറ്റുള്ളവർ അറിയില്ല. ഇനി നിങ്ങൾ ഓണ്‍ലൈനിൽ ഉണ്ടോ ഇല്ലയോ എന്നറിയാനും പുതിയ അപ്ഡേറ്റിൽ നിങ്ങൾക്ക് തീരുമാനിക്കാം. നിങ്ങൾ ഓണ്‍ലൈനിൽ വരുന്നത് ആർക്കൊക്കെ കാണിക്കാം എന്നും നിങ്ങൾക്ക് നിയന്ത്രിക്കാം എന്നതാണ് പ്രത്യേകത.



ALSO READ: OnePlus 10T : വൺ പ്ലസ് 10 ടി ഇന്ത്യയിലെത്തി, സ്റ്റൈലൻ ലുക്കും മികച്ച സവിശേഷതകളും; അറിയേണ്ടതെല്ലാം


ഒറ്റത്തവണ മാത്രം കാണാൻ സാധിക്കുന്ന മെസ്സേജുകളും ഇനി സ്ക്രീൻ ഷോട്ട് എടുക്കാൻ സാധിക്കില്ല. നിലവിൽ അപ്ഡേറ്റുകൾ ഒരു മാസത്തിനുള്ളിൽ എല്ലാ ആൻഡ്രോയിഡ് വേർഷനുകളിലും എത്തുമെന്നാണ് വിശ്വസിക്കുന്നത്. താമസിക്കാതെ തന്നെ എല്ലാവരിലേക്കും ഇതെത്തും.
  
മാർക്ക് സക്കർബർഗാണ് ഇത് അദ്ദേഹത്തിൻറെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയത്. നിങ്ങളുടെ സന്ദേശങ്ങൾ പരിരക്ഷിക്കുന്നതിനും അവയെ സ്വകാര്യമായും സുരക്ഷിതമായും നിലനിർത്തുന്നതിനുമുള്ള പുതിയ വഴികൾ കണ്ടെത്തുകയും നടപ്പാക്കുകയും ചെയ്യുമെന്നും സക്കർബർഗ് തങ്ങളുടെ പോസ്റ്റിൽ പറയുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.