വാട്സ് ആപ്പിന് പുതുവർഷം റെക്കോര്‍ഡ് തുടക്കം. വാട്സ് ആപ്പിനെ പുതിയ റെക്കോർഡിടാൻ സഹായിച്ച് ഇന്ത്യക്കാര്‍...  


COMMERCIAL BREAK
SCROLL TO CONTINUE READING

ഫേസ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ളതും കുറ‍ഞ്ഞ കാലത്തിനിടെ വൻ ജനപ്രീതി നേടിയെടുത്തതുമായ ഇൻസ്റ്റന്‍റ് മെസേജി൦ഗ് പ്ലാറ്റ്‌ഫോമായ വാട്സ് ആപ്പിന് പുതിയ വർഷം റെക്കോര്‍ഡ് തുടക്കം. 


New Year 2020യില്‍ പ്രിയപ്പെട്ടവർക്ക് വാട്സ് ആപ്പിലൂടെയാണോ ആശംസകൾ നൽകിയത് എങ്കില്‍ നിങ്ങളും ഈ റെക്കോർഡില്‍ പങ്കാളിയിട്ടുണ്ട്. New Year 2020യില്‍ ഇന്ത്യക്കാർ അയച്ചത് 20 ബില്യൺ വാട്സ് ആപ്പ് മെസേജുകളാണ് എന്നാണ് റിപ്പോര്‍ട്ട്. 24 മണിക്കൂറുനിടെയാണ് ഇത്. നിലവിൽ രാജ്യത്ത് 40 കോടിയിലേറെ വാട്സ് ആപ്പ് ഉപഭോക്താക്കളുണ്ട്.


അതേസമയം, ലോകത്തെ ആകെയുള്ള കണക്കെടുക്കുമ്പോഴും വാട്സ് ആപ്പ് മുൻപിൽ തന്നെയാണ്. 100 ബില്യൺ മെസേജുകളാണ് ഈ പ്രൈവറ്റ് മെസേജി൦ഗ് അപ്പിലൂടെ പുതുവത്സര രാത്രിയിൽ ലോകമെമ്പാടുമുള്ള യൂസർമാർ അയച്ചത്. വാട്സ് ആപ്പിന്‍റെ പത്ത് വർഷത്തെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മെസേജുകൾ അയച്ച ദിവസമാണ് 2019-ലെ അവസാന ദിവസമായ ഡിസംബർ 31. 


പുതുവത്സര രാത്രിയിൽ കൂടുതൽ ആളുകളും ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശംസിക്കാനായി വാട്സ് ആപ്പ് തന്നെയാണ് തിരഞ്ഞെടുത്തത് എന്നുവേണം കരുതാൻ. ടെക്സ്റ്റ് മെസേജി൦ഗ്, സ്റ്റാറ്റസ്, പിക്ച്ചർ മെസേജി൦ഗ്, കോളിംഗ്, വോയിസ് നോട്ട് തുടങ്ങിയ ഫീച്ചറുകളാണ് കൂടുതൽ ആളുകൾ 2019ൽ ഉപോഗപ്പെടുത്തിയത്.