മെസ്സെഞ്ചർ ആപ്ലിക്കേഷനായ വാട്സ്ആപ്പിന്റെ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നുയെന്ന് വാർത്തയെ നിഷേധിച്ച് മെറ്റ. വ്യക്തമായ തെളിവുകൾ ഒന്നമില്ലാതെയാണ് ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നുയെന്ന വാർത്ത പുറത്ത് വന്നതെന്ന് വാട്സ്ആപ്പ് പ്രതികരിച്ചു. അടിസ്ഥാനരഹിതമായ സ്ക്രീൻഷോട്ടുകളെ ഉദ്ദരിച്ചുകൊണ്ടാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നും മെറ്റയുടെ മെസ്സഞ്ചർ ആപ്ലിക്കേഷൻ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

"അടിസ്ഥാനരഹിതമായ സ്ക്രീഷോട്ടുകളെ ആസ്പദമാക്കിയാണ് സൈബർന്യൂസ് ഇക്കര്യം ഉന്നയിച്ചിരിക്കുന്നത്. വാട്സ്ആപ്പിൽ നിന്നും വിവരങ്ങൾ ചോർന്നു എന്നതിനുള്ള ഒരു തെളിവുമില്ല" വാട്സ്ആപ്പിന്റെ വക്താവ് അറിയിച്ചു.


ALSO READ : SBI Internet Banking: എസ്ബിഐ ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നവർ ഈ 6 തെറ്റുകൾ ചെയ്യരുത്; ശ്രദ്ധിക്കേണ്ടത്


ലോകത്ത് ഉടനീളമായി വാട്സ്ആപ്പിന്റെ 500 മില്യൺ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നതായിട്ടാണ് സൈബർ ന്യൂസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയുൾപ്പെടെ 80 രാജ്യങ്ങളിലെ ഉപയോക്താക്കളുടെ വിവരങ്ങളാണ് ചോർന്നത്. റഷ്യ, ഇറ്റലി, ഈജിപ്ത്, ബ്രസീൽ, സ്പെയിൻ എന്നീ രാജ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ വിവരങ്ങൾ നിരവധി ഹാക്കിംഗ് ഗ്രൂപ്പുകളിലും കമ്മ്യൂണിറ്റികളിലും വിൽപ്പനയ്‌ക്ക് വെച്ചിരിക്കുന്നതായാണ് റിപ്പോർട്ടുള്ളത്. രണ്ട് ബില്യണിലധികം ഉപയോക്താക്കളാണ് വാട്സാപ്പിനുള്ളത്. ഇതിന്റെ നാലിലൊന്ന് ഉപയോക്താക്കളുടെ വിവരങ്ങളാണ് ചോർന്നതെന്ന് സൈബർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.


യുഎസിലെ 32 മില്യൺ ഉപയോക്താക്കളുടെ റെക്കോർഡുകളും ഈജിപ്ത്, ഇറ്റലി, ഫ്രാൻസ്, യുകെ, റഷ്യ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ റെക്കോർഡുകളും ഈ സെറ്റിലുണ്ടെന്ന് ഡാറ്റ വിൽപ്പനയ്ക്ക് വെച്ച വ്യക്തി അവകാശപ്പെടുന്നു. റിപ്പോർട്ട് അനുസരിച്ച്, വളരെ കുറഞ്ഞ വിലയ്ക്കാണ് ഉപയോക്താക്കളുടെ വിവരങ്ങൾ വിൽക്കുന്നത്. യുഎസ് ഡാറ്റാസെറ്റ് 7,000 ഡോളറിന് ലഭ്യമാണ്.


അതേസമയം യുകെ ഡാറ്റാസെറ്റിന് 2,500 ഡോളർ വിലവരും. വിൽപ്പനക്കാരനെ ബന്ധപ്പെട്ടപ്പോൾ യുകെ അടിസ്ഥാനമാക്കിയുള്ള 1,097 നമ്പറുകൾ തെളിവായി അയാൾ നൽകിയതായി സൈബർ ന്യൂസ് റിപ്പോർട്ട് ചെയ്തു. സൈബർ ന്യൂസ് ഈ നമ്പറുകൾ പരിശോധിച്ച് അവ വാട്സാപ്പ് അക്കൗണ്ടുകളിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.


സ്മിഷിംഗ്, വിഷിംഗ് തുടങ്ങിയ സൈബർ കുറ്റകൃത്യങ്ങൾക്കായി ഇത്തരം വിവരങ്ങൾ പലപ്പോഴും ഉപയോഗിക്കാറുണ്ട്. ഉപയോക്താവിന് സന്ദേശം  അയയ്ക്കുകയും ഒരു ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്ത് തട്ടിപ്പ് നടത്തുന്നതാണ് സ്മിഷിംഗ്, വിഷിംഗ് എന്നിവ. ഇത്തരത്തിൽ ലിങ്ക് ക്ലിക്ക് ചെയ്ത ശേഷം അവരുടെ ക്രെഡിറ്റ് കാർഡോ മറ്റ് വ്യക്തിഗത വിവരങ്ങളോ നൽകാൻ ഉപയോക്താവിനോട് ആവശ്യപ്പെടും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.