`വ്യൂ വൺസ്`, അതെ ഒറ്റത്തവണ മാത്രം കാണാൻ!! വാട്‌സാപ്പിന്റെ പുതിയ ഫീച്ചർ
ഡിസപ്പിയറിങ് ഫീച്ചർ എന്ന പേരിൽ ടെലഗ്രാം കൊണ്ടുവന്ന ഫീച്ചറിന് സമാനമായ ഒന്നാണ് വ്യൂ വൺസും.
അടുത്തിടെ വാട്സാപ്പിൽ പുതുതായി വന്ന ഒരു ഫീച്ചറാണ് വ്യൂ വൺസ് (View Once). പേര് പോലെ തന്നെ ഫോട്ടോകളും വീഡിയോകളും ഒറ്റ തവണ കാണാൻ സാധിക്കുന്ന തരത്തിലുള്ള ഒരു സുരക്ഷ ഫീച്ചറാണിത്. നമ്മൾ ഒരാൾക്ക് ഫോട്ടോ അല്ലെങ്കിൽ വീഡിയോ അയച്ചാൽ അത് ആ വ്യക്തിക്ക് ഒരു തവണ മാത്രമേ ഈ ഫീച്ചർ ഉപയോഗിക്കുന്നതിലൂടെ കാണാൻ സാധിക്കു.
ഡിസപ്പിയറിങ് ഫീച്ചർ എന്ന പേരിൽ ടെലഗ്രാം കൊണ്ടുവന്ന ഫീച്ചറിന് സമാനമായ ഒന്നാണ് വ്യൂ വൺസും. വ്യൂ വൺസ് ഫീച്ചർ വഴി അയച്ച സന്ദേശം ലഭിക്കുന്ന വ്യക്തി അത് തുറന്നതിന് ശേഷം ആ ഫോട്ടോയോ വീഡിയോയോ താനെ റിമൂവ് ആകും. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യതയിൽ കൂടുതൽ നിയന്ത്രണം നൽകാൻ ഇതിലൂടെ സാധിക്കുമെന്ന് വാട്ട്‌സ്ആപ്പ് അധികൃതർ പറയുന്നു. ഫോട്ടോ ഓപ്പൺ ചെയ്താലും ഇത് ഫോൺ ഗാലറിയിൽ സൂക്ഷിക്കില്ല.
Also Read: WhatsApp ന് കൈ പൊള്ളി; പുതിയ നയങ്ങളിൽ വീണ്ടും വിശദീകരണവുമായി ആപ്ലിക്കേഷൻ
എങ്ങനെയാണ് ഈ സംവിധാനം ഉപയോഗിക്കുക? എന്താണ് ഇതിന്റെ സവിശേഷതകൾ എന്ന് അറിയാം...
സവിശേഷതകൾ
അയക്കുന്ന ചിത്രങ്ങളും വീഡിയോകളും സ്വീകർത്താവിന്റെ ഫോണില്‍ ശേഖരിക്കപ്പെടില്ല
അയക്കുന്നയാളിന്റെ ചാറ്റിലും ഇവ പിന്നീട് കാണാന്‍ സാധിക്കില്ല.
വ്യൂ വണ്‍സ് വഴി അയച്ച ചിത്രങ്ങളും വീഡിയോകളും മറ്റുള്ളവര്‍ക്ക് പങ്കുവെക്കാൻ സാധിക്കില്ല.
അയച്ച് 14 ദിവസത്തിനുള്ളില്‍ തുറന്നില്ലെങ്കില്‍ പിന്നെ കാണാന്‍ കഴിയില്ല.
ഉപയോഗിക്കുന്ന വിധം
ഫയല്‍ അറ്റാച്ച് ബട്ടന്‍ ക്ലിക്ക് ചെയ്ത് അയക്കാനുള്ള ഫോട്ടോ/വീഡിയോ തിരഞ്ഞെടുക്കുക.
തിരഞ്ഞെടുത്ത് കഴിയുമ്പോൾ താഴെ ചാറ്റ്‌ബോക്‌സില്‍ 1 എന്ന് എവുതിയിരിക്കുന്ന വ്യൂ വണ്‍സ് ബട്ടന്‍ കാണാം.
അത് ആക്റ്റിവേറ്റ് ചെയ്ത ശേഷം സെന്റ് ബട്ടന്‍ അമര്‍ത്തുക.
ചിത്രത്തിന്റെ സ്ഥാനത്ത് Photo എന്നും വീഡിയോ ആണ് അയച്ചത് എങ്കില്‍ Video എന്നും മാത്രമാണ് നിങ്ങള്‍ക്ക് ചാറ്റില്‍ കാണാനാവുക.
സ്വീകര്‍ത്താവ് ഇത് ഓപ്പണ്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ഫയലുകളുടെ സ്ഥാനത്ത് Opened എന്ന് കാണാനാവും.
ലഭിക്കുന്നയാൾ ഒരിക്കല്‍ തുറന്ന് ഫയല്‍ ക്ലോസ് ചെയ്ത ഉടനെ അത് ഫോണില്‍ നിന്നും ചാറ്റില്‍ നിന്നും അപ്രത്യക്ഷമാവും.
Also Read: WhatsApp മുട്ട് മടക്കി ; February 8ന് അക്കൗണ്ടുകൾ Delete ചെയ്യില്ല
സുരക്ഷ ഫീച്ചർ ആണെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കണം..
വ്യൂ വണ്‍സ് വഴി ഫയലുകള്‍ അയക്കുമ്പോഴും വിശ്വാസയോഗ്യരായവര്‍ക്ക് മാത്രം അയക്കുക. കാരണം ഒരിക്കല്‍ തുറന്ന ഫയലുകള്‍ അത് ക്ലോസ് ചെയ്യുന്നത് വരെ സ്‌ക്രീനില്‍ കാണും.
ചാറ്റുകള്‍ ബാക്ക് അപ്പ് ചെയ്യുന്ന സമയത്ത് വ്യൂ വണ്‍സ് ഫയലുകളും ബാക്ക് അപ്പ് ചെയ്യപ്പെടും. ഇത് പിന്നീട് റീസ്റ്റോര്‍ ചെയ്യാനും സാധിക്കും. എന്നാല്‍ നേരത്തെ തന്നെ തുറന്ന ഫയലുകള്‍ ബാക്ക് അപ്പില്‍ ഉള്‍പ്പെടില്ല.
നിങ്ങൾ അയക്കുന്ന ഫയലുകൾ സ്‌ക്രീന്‍ ഷോട്ട് എടുക്കാനും മറ്റ് ഫോണുകള്‍ ഉപയോഗിച്ച് ഫോട്ടോ എടുക്കാനും സാധിക്കും. നിങ്ങളുടെ ഫയൽ സ്വീകര്‍ത്താവ് തുറന്നോ എന്ന് മാത്രമെ നിങ്ങള്‍ക്ക് അറിയാന്‍ കഴിയൂ.
വ്യൂ വണ്‍സ് വഴി അയച്ച ഫയലുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ അത് വാട്‌സാപ്പിന്റെ കണ്ടന്റ് മോണിറ്ററിങ് വിഭാഗത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...