WhatsApp: ഒരേ സമയം രണ്ട് ഡിവൈസുകളിൽ ലോഗിൻ ചെയ്യാം, വാട്സാപ്പിൻറെ പുതിയ വേർഷൻ വരുന്നു
വാട്ട്‌സ്ആപ്പ് ബീറ്റ വേർഷനിലുള്ള ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് തങ്ങളുടെ ആൻഡ്രോയിഡ് ടാബ്‌ലെറ്റിൽ സംവിധാനം ഉപയോഗിക്കാം
ന്യൂഡൽഹി: വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി തങ്ങളുടെ അക്കൗണ്ട് ഒന്നിലധികം ഡിവൈസുകളിൽ ലോഗിൻ ചെയ്യാനുള്ള സംവിധാനം ഒരുക്കുന്നു. നിലവിൽ ബീറ്റാ വേർഷൻ അക്കൗണ്ടുകളാണ് മറ്റ് ഉപകരണങ്ങളിലേക്ക് ലിങ്ക് ചെയ്യാൻ അനുവദിക്കുന്നത്. ഇതിൽ അധികവും വാട്സാപ്പ് ടാബ്ലൈറ്റ് യൂസർമാരായിരിക്കും. എന്നാൽ വാട്സാപ്പ് ടാബ് യൂസർമാർക്ക് മാത്രമായിരിക്കും ഇതെന്നും സൂചനയുണ്ട്.
വാട്ട്‌സ്ആപ്പ് ബീറ്റ വേർഷനിലുള്ള ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് തങ്ങളുടെ ആൻഡ്രോയിഡ് ടാബ്‌ലെറ്റിൽ സംവിധാനം ഉപയോഗിക്കാം. വാട്സാപ്പിൽ ക്ലിക്ക് ചെയ്യുമ്പോൾ സ്‌ക്രീനിന്റെ ചുവടെ ഒരു പോപ്പ്-അപ്പ് തുറക്കും ഇത് ഉപയോക്താക്കളെ അവരുടെ വാട്ട്‌സ്ആപ്പ് ടാബ്‌ലെറ്റ് പതിപ്പിലേക്ക് കണക്റ്റുചെയ്യുന്നതിന്റെ വിശദാംശങ്ങൾ കാണിക്കും.
ടാബ്‌ലെറ്റിൽ അക്കൗണ്ട് എങ്ങനെ
ആദ്യം നിങ്ങളുടെ ടാബ്‌ലെറ്റിൽ നിന്ന് Google Play Store-ൽ പോയി WhatsApp ഇൻസ്റ്റാൾ ചെയ്യുക ഡൗൺലോഡ് ചെയ്‌തിട്ടുണ്ടെങ്കിൽ, അതിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യുക. ഇതിന് ശേഷം ആപ്പ് തുറന്ന് നിങ്ങളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്യുന്നതിന് സ്ക്രീനിലെ നിർദ്ദേശങ്ങൾ പാലിക്കുക.
ഫീച്ചർ എല്ലാവർക്കും ലഭ്യമല്ല
വാട്ട്‌സ്ആപ്പ് ടാബ്‌ലെറ്റ് പതിപ്പിലേക്ക് ലിങ്ക് ചെയ്യുന്നതിന് എല്ലാവർക്കും കഴിയില്ല. Android 2.22.24.27-നും മറ്റ് ഉയർന്ന പതിപ്പുകൾക്കും മാത്രമാണ് സാധിക്കുക. ചിലർക്ക് മാത്രമാണ് ഇത് ഉപയോഗിക്കാൻ കഴിയുക.അടുത്തിടെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി മെസേജ് യുവർസെൽഫ് ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഈ ഫീച്ചറിന്റെ സഹായത്തോടെ, ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പിൽ കുറിപ്പുകളും റിമൈൻഡറുകളും ഷോപ്പിംഗ് ലിസ്റ്റുകളും അയയ്‌ക്കാൻ കഴിയും. ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്ക് ഇത് ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...