പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാനുള്ള കടുത്ത ശ്രമങ്ങളിലാണ് WhatsApp. കുറച്ചു ദിവസങ്ങളായി ക്യുആർ കോഡ്,  ആനിമേറ്റഡ് സ്റ്റിക്കർ പോലുള്ള ഫീച്ചറുകൾ WhatsApp ൽ അവതരിപ്പിച്ചിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോഴിതാ  മൾട്ടി ഡിവൈസ് സപ്പോർട്ട് ഫീച്ചർ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.  ഇതിനെക്കുറിച്ചുള്ള വാർത്ത കഴിഞ്ഞ വർഷം മുതൽ തന്നെ ഉണ്ടായിരുന്നു.  വാൽബീറ്റാ ഇൻഫോ എന്ന വെബ്സൈറ്റാണ് ഈ ഫീച്ചർ സംബന്ധിച്ച ആദ്യ റിപ്പോർട്ട് നൽകിയത്.  


Also read: ഡേറ്റാ ഷെയറി൦ഗിന് പുതിയ മുഖം; ഐ സെന്‍ഡറിന് പിന്നില്‍ മലയാളിയും!!


ഇതിന്റെ അടിസ്ഥാനത്തിൽ ഒന്നിലധികം ഉപകരണങ്ങളിൽ whatsapp ഉപയോഗിക്കാൻ സാധിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ whatsapp വെബ്ബിലും, ഡെസ്ക് ടോപ് ആപ്പിലും, ഒരു സമാർട്ട്ഫോണിലും whatsapp അക്കൗണ്ട് ലോഗിൻ ചെയ്യാനാവും.  സ്മാർട്ട്ഫോൺ ആപ്പുമായി ബന്ധിപ്പിച്ചാണ് ഈ സൗകര്യം ലഭ്യമാക്കിയത്. 


ഈ പുതിയ സംവിധാനം അനുസരിച്ച് നാല് ഉപകരണങ്ങളിൽ ഒരേസമയം whatsapp ലോഗിൻ ചെയ്യാനാവും.  ഇതിന്റെ എട്ടാവുന്ന പുതിയ അപ്പഡേറ്റിൽ  ലിങ്ക്ഡ് ഡിവൈസ്ഡ് ഫീച്ചർ ഉൾപ്പെടുത്തിയിട്ടുണ്ട്.  ഇതുവഴി whatsapp അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള എല്ലാ ഉപകരണങ്ങളും കൈകാര്യം ചെയ്യാം.  കൂടാതെ ഒരു മെച്ചപ്പെട്ട ഒരു സെർച്ച് ഓപ്ഷൻ അവതരിപ്പിക്കാനും whatsapp ശ്രമിക്കുന്നുണ്ട്.