കോണ്ടാക്ട് ലിസ്റ്റിലില്ലാത്ത നമ്പറിലേക്ക് മെസേജ് അയക്കണോ; എളുപ്പ മാർഗ്ഗവുമായി വാട്ട്സാപ്പ്
വാട്സ്ആപ്പിലൂടെ കോണ്ടാക്ടിലില്ലാത്ത ആളുകളുമായി ചാറ്റ് ചെയ്യാൻ സാധിക്കും
ഇന്ന് ജന പ്രിയ മെസേജിംഗ് ആപ്ലിക്കേഷനുകളിൽ പ്രധാന സ്ഥാനമാണ് വാട്ട്സാപ്പിനുള്ളത്. അനേകം ഫീച്ചറുകളും ഉപയോഗിക്കാൻ വളരെ എളുപ്പമാണ് എന്നതും വാട്ട്സാപ്പിന്‍റെ ജനപ്രീതി വർദ്ധിപ്പിക്കുന്നു. പലപ്പോഴും കൂടുതൽ പുതിയ അപ്ഡേഷനുകളിലൂടെ ഉപഭോക്താക്കളെ ഞെട്ടിക്കാറുണ്ട് വാട്ട്സാപ്പ്. എന്നാൽ നിങ്ങളുടെ കോണ്ടാക്ട് ലിസ്റ്റിലില്ലാത്ത അല്ലെങ്കിൽ നിങ്ങളുടെ ഫോണിൽ സേവ് ചെയ്തിട്ടില്ലാത്ത ഒരു നമ്പറിലേക്ക് വാട്സ്ആപ്പ് വഴി ചാറ്റ് ചെയ്യാൻ ഇപ്പോഴും കുറച്ച് പാടാണ് . അതിനായി ആപ്പിൽ ഒരു എളുപ്പ വഴിയുമില്ല എന്നതും പ്രശ്നമാണ്. വാട്സ്ആപ്പിലൂടെ കോണ്ടാക്ടിലില്ലാത്ത ആളുകളുമായി ചാറ്റ് ചെയ്യാൻ സാധിക്കും. എന്നാൽ അത് അത്ര എളുപ്പമല്ലെന്ന് മാത്രം. ഈ സംവിധാനത്തിൽ ഉടൻ തന്നെ മാറ്റങ്ങൾ വരുത്താനൊരുങ്ങുകയാണ് വാട്സ്ആപ്പ്.
ആൻഡ്രോയിഡിനുള്ള ഒരു പുതിയ ബീറ്റ ബിൽഡിൽ കമ്പനി ഇതിനുള്ള പരിഹാരത്തിനായി പ്രവർത്തിക്കുന്നതായാണ് വെളിപ്പെടുത്തൽ. ഒരു ചാറ്റ് ബബിളിലെ സേവ് ചെയ്യാത്ത നമ്പറിൽ ടാപ്പുചെയ്യുമ്പോൾ കുറച്ച് ഓപ്‌ഷനുകൾ ഓപ്പൺ ആകും. അതിലൊരു ഓപ്ഷൻ ആ പ്രത്യേക നമ്പറിലേക്ക് ഉടൻ തന്നെ സന്ദേശം അയയ്‌ക്കാൻ അനുവദിക്കുന്നതാണ്. സേവ് ചെയ്യാത്ത ഈ നമ്പറിൽ ടാപ്പുചെയ്യുമ്പോൾ ദൃശ്യമാകുന്ന മറ്റ് ഓപ്‌ഷനുകളിൽ ‘ഡയൽ’, ‘കോൺടാക്റ്റുകളിലേക്ക് ചേർക്കുക’ എന്നീ ഓപ്ഷനുകൾ ഉൾപ്പെടുന്നു.
നിലവിൽ, വാട്ട്‌സ്ആപ്പ് ചാറ്റുകളിൽ പുതിയ നമ്പറിൽ ടാപ്പുചെയ്താൽ നിങ്ങളുടെ ഫോൺ ഡയലറിലേക്ക് ആ നമ്പർ എത്തിച്ചേരുകയാണ് ചെയ്യുന്നത്. എന്നാൽ പുതിയ മാറ്റവും കുറ്റമറ്റതാണെന്ന് കണക്കാക്കാൻ സാധിക്കില്ല. ഇതിലെ ഒരു പ്രധാന പരിമിതി നിങ്ങൾക്ക് ടാപ്പ് ചെയ്യാൻ കഴിയുന്ന ഒരു ചാറ്റിൽ നൽകിയ നമ്പറുകൾക്ക് മാത്രമേ ഇത് ഫലപ്രദമാവൂ എന്നതാണ്. ഇതിനർത്ഥം ഒന്നുകിൽ മറ്റൊരാൾ നിങ്ങൾക്ക് ഈ നമ്പർ അയയ്‌ക്കേണ്ടതുണ്ട് അല്ലെങ്കിൽ നിങ്ങൾ ആർക്കെങ്കിലും അയച്ച നമ്പർ ആയിരിക്കണം എന്നാണ്. ഈ ഫീച്ചർ ഇപ്പോഴും ബീറ്റയിലാണ്.
ആപ്പിന്റെ സ്ഥിരതയുള്ള പതിപ്പിൽ ഇത് വരാൻ കുറച്ച് സമയമെടുക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. അതുവരെ, സേവ് ചെയ്യാത്ത കോൺടാക്‌റ്റുമായി ചാറ്റ് ആരംഭിക്കാനുള്ള താൽക്കാലിക മാർഗവും കമ്പനി വ്യക്തമാക്കുന്നുണ്ട്. അതിനായി നിങ്ങളുടെ ഫോണിൽ ഒരു ബ്രൗസർ തുറന്ന് https://wa.me/phonenumber എന്ന യുആർഎൽ സന്ദർശിക്കലാണ്. അവിടെ ‘phonenumber’എന്നിന് പകരം നിങ്ങൾക്ക് ആവശ്യമുള്ള നമ്പർ നൽകാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA