ചില സ്മാർട്ട്ഫോണുകളില്‍ ഈ വര്‍ഷം മുതല്‍ വാട്സ്ആപ് ലഭ്യമാകില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

ആന്‍ഡ്രോയിഡ്, ഐഓഎസ്, ബ്ലാക്ക്‌ബെറി, വിന്‍ഡോസ് ഒപ്പറേറ്റിങ് സിസ്റ്റങ്ങളുടെ പഴയ പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നിന്നാണ് വാട്‌സ്‌ആപ് പിന്‍വലിക്കുന്നത്.


വാട്‌സ്‌ആപ്പ് അവതരിപ്പിക്കാന്‍ പദ്ധതിയിടുന്ന പുതിയ ഫീച്ചറുകള്‍ പ്രവര്‍ത്തിക്കാത്തതിനാലാണ് ഈ ഓഎസുകളെ സേവന പരിധിയില്‍ നിന്നും ഒഴിവാക്കുന്നതെന്ന് വാട്‌സ്‌ആപ്പ് പറഞ്ഞു. പട്ടികയിലുള്ള ചില ഫോണുകളില്‍ ഇതിനോടകം വാട്‌സ്‌ആപ്പിന്‍റെ പ്രവര്‍ത്തനം നിലച്ചിട്ടുണ്ട്. ബാക്കിയുള്ളവയില്‍ ഈ വര്‍ഷം തന്നെ വാട്‌സ്‌ആപ്പ് സേവനം അവസാനിക്കും.


പഴയ ഫോണുകള്‍ ഉപയോഗിക്കുന്ന ഉപയോക്താക്കളോട് പുതിയ ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളിലേക്ക് മാറാന്‍ വാട്‌സ്‌ആപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.


വാട്‌സആപ്പ് സേവനം നിര്‍ത്തലാക്കിയ ഓപ്പറേറ്റി൦ഗ് സിസ്റ്റങ്ങള്‍:


ആന്‍ഡ്രോയിഡ് 2.3.3 യേക്കാള്‍ പഴയ പതിപ്പുകളില്‍, വിന്‍ഡോസ് ഫോണ്‍ 8.0 യേക്കാള്‍ പഴയ ഫോണുകളില്‍, ഐഫോണ്‍ 3ജിഎസ്/ ഐഓഎസ് 6, നോക്കിയ സിംബിയന്‍ എസ്60, ബ്ലാക്ക് ബെറി എസും ബ്ലാക്ക്‌ബെറി 10 ഉം


ഈ വര്‍ഷം വാട്‌സ്ആപ്പ് നിശ്ചലമാവാന്‍ പോവുന്ന ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍:


നോക്കിയ എസ്40, ആന്‍ഡ്രോയിഡ് 2.3.7 ഉം അതിന് മുന്‍പുള്ള പതിപ്പുകളും, ഐഓഎല്‍ 7ഉം അതിന് മുന്‍പുള്ള പതിപ്പുകളും, വാട്‌സ്‌ആപ്പ് നിര്‍ദ്ദേശിക്കുന്ന പുതിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍, ആന്‍ഡ്രോയിഡ് ഓഎസ് 4.0 യ്ക്ക് മുകളിലുള്ളവ, ഐഓഎസ് 8 ന് മുകളില്‍ പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍,  വിന്‍ഡോസ് ഫോണ്‍ 8.1 ന് മുകളിലുള്ളവ.