മുംബൈ: സൈക്കിളിങ്ങിനിടെ അമിതവേഗതയിൽ വന്ന കാറിടിച്ച് ഇൻ്റൽ ഇന്ത്യയുടെ മുൻ മേധാവി  അവതാർ സൈനിക്ക് (68) ദാരുണാന്ത്യം. നവി മുംബൈയിലെ നെരുൾ ഏരിയയിലാണ് സംഭവം. പുലർച്ചെ 5.50 ഓടെ സൈനി (68) പാം ബീച്ച് റോഡിൽ  സൈക്കിളിൽ പോകുമ്പോഴാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ സൈക്കിളിൻ്റെ ഫ്രെയിം വാഹനത്തിൻ്റെ മുൻ ചക്രങ്ങൾക്കടിയിൽ കുടുങ്ങി പോയിരുന്നു. ഒപ്പം സൈക്കിളിൽ വന്നിരിന്നവർ അദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വാഹനത്തിൻറെ ഡ്രൈവർ ഹൃഷികേശ് ഖാഡെക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇടയിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ആളുകൾ ചേർന്ന് പിടികൂടുകയായിരുന്നു. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് ഇയാൾക്കെതിരെ കേസ്. .സൈനിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി പോലീസ് വ്യക്തമാക്കി. സൈനിയുടെ കുടുംബം അമേരിക്കയിലാണുള്ളത്. അടുത്ത മാസം അമേരിക്കയിലേക്ക് പോകാൻനിരുന്നതാണ് അദ്ദേഹം. കുറച്ച് വർഷങ്ങൾക്ക് മുൻപ് അസുഖം ബാധിച്ച് അദ്ദേഹത്തിൻറെ ഭാര്യ മരിച്ചിരുന്നു. മകനും മകളുമാണ് അമേരിക്കയിലുള്ളത്.


22 വർഷം ഇൻറലിനായി


നീണ്ട 22 വർഷമാണ് അദ്ദേഹം ഇൻറലിൽ ജോലി ചെയ്തത്. കമ്പനിയുടെ 64 ബിറ്റ് ഇറ്റാനിയം പ്രോസസ്സറുകൾ ഡെവലപ്പ് ചെയ്യുന്നതിൽ അദ്ദേഹവും ഭാഗവാക്കായിരുന്നു.2004-ൽ ആണ് സൈനി കമ്പനി വിട്ടത്. അതേസമയം ഇൻ്റൽ ഇന്ത്യ സൈനിയുടെ വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. 


"ഒരു മികച്ച നേതാവും വിലപ്പെട്ട ഉപദേഷ്ടാവും" ആണ് നഷ്ടമായതെന്ന് കമ്പനിയുടെ ഇന്ത്യ മേധാവി ഗോകുൽ വി സുബ്രഹ്മണ്യം ലിങ്ക്ഡ്ഇനിൽ സൈനിയുടെ മരണത്തോട് പ്രതികരിച്ചു. ഇന്ത്യയിൽ ഇൻ്റൽ ഗവേഷണ-വികസന കേന്ദ്രം സ്ഥാപിക്കുന്നതിൽ അവതാർ ഒരു പ്രധാന പങ്ക് വഹിച്ചു. 1982 മുതൽ 2004 വരെ ഇൻ്റലിൽ അദ്ദേഹം വളരെ വലിയ മാറ്റങ്ങളാണ് കൊണ്ടു വന്നത്. നിരവധി പ്രോസസറുകളുടെ രൂപകൽപ്പനയിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചെന്നും ഗോകുൽ വി സുബ്രഹ്മണ്യം കുറിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.