ന്യൂഡൽഹി: സ്‌മാർട്ട്‌ഫോൺ ബ്രാൻഡായ മോട്ടറോള അവരുടെ ബജറ്റ് ഫോൺ 'മോട്ടോ ജി 72' ഇന്ത്യൻ മാർക്കറ്റിൽ അവതരിപ്പിച്ചു.108 എംപി ക്യാമറയും 10 ബിറ്റ് ബില്യൺ കളർ പോലെഡ് ഡിസ്‌പ്ലേയും ഉൾക്കൊള്ളുന്നതാണ് ഫോൺ.മെറ്റിയോറൈറ്റ് ഗ്രേ, പോളാർ ബ്ലൂ എന്നീ രണ്ട് കളറുകളിലാണ് ഫോൺ എത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മീഡിയടെക് ഹീലിയോ ജി 99 പ്രൊസസർ നൽകുന്ന പുതിയ സ്മാർട്ട്‌ഫോണിൽ 5000എംഎഎച്ച് ബാറ്ററിയും 30വാട്ട് ടർബോപവർ ചാർജറും ഉണ്ടാവും. 18,999 രൂപയ്ക്ക് പുറത്തിറക്കിയ മോട്ടോ g72 6GB RAM+128GB സ്റ്റോറേജ് വേരിയന്റിൽ 14,999 രൂപയ്ക്ക് ഫ്ലിപ്കാർട്ടിൽ ലഭ്യമാണ്.


ALSO READ : ദീപാവലിക്ക് അനുയോജ്യമായ ബജറ്റിൽ വാങ്ങാവുന്ന വാഹനങ്ങൾ, ഒറ്റ നോട്ടത്തിൽ


"ആൻഡ്രോയിഡ് 13 അപ്‌ഡേറ്റ്, മൂന്ന് വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകൾ എന്നിവയ്‌ക്കൊപ്പം സ്റ്റോക്ക് ആൻഡ്രോയിഡ് 12 മായാണ് ഫോൺ എത്തുന്നത്.6.6 ഇഞ്ച് pOLED HDR10+ ഡിസ്‌പ്ലേയും ഡോൾബി അറ്റ്‌മോസ് സൗണ്ട് ടെക്‌നോളജിയുള്ള സ്റ്റീരിയോ സ്പീക്കറുകളുമാണ് ഇതിൻറെ പ്രത്യേകത.


ALSO READ: Vivo Y16 : വിവോയുടെ പുതിയ ബജറ്റ് ഫോൺ ഇന്ത്യയിലെത്തി; വില, സവിശേഷതകൾ തുടങ്ങി അറിയേണ്ടതെല്ലാം


108 എംപി ബാക്ക് ക്യാമറയും 16 എംപി സെൽഫി ക്യാമറയും ഇതിലുണ്ട്. ഈ സെഗ്‌മെന്റിലെ ഏറ്റവും സ്‌ലിക്ക്, ലൈറ്റ്, സ്റ്റൈലിഷ് ഫോണാണിത്.വെറും 7.99 എംഎം തിന്നും വെറും 166 ഗ്രാം ഭാരവും ഇതിലുണ്ട്.പ്രീമിയം അക്രിലിക് ഗ്ലാസ് (പിഎംഎംഎ) ഫിനിഷ്, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ എന്നിവയും IP52 വാട്ടർ റിപ്പല്ലന്റ് ഡിസൈൻ, കസ്റ്റമൈസ് ചെയ്യാവുന്ന യൂസർ ഇന്റർഫേസ് (UI), സിഗ്നേച്ചർ മോട്ടോ മോഷൻ എന്നിവയും പുതിയ ഫോൺ വാഗ്ദാനം ചെയ്യുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.