ന്യൂഡല്‍ഹി: 251 രൂപയ്ക്ക് സ്​മാർട്​ ഫോണ്‍ പുറത്തിറക്കുമെന്ന് അവകാശപ്പെട്ട നിർമാണ കമ്പനിയായ റിംങിങ്​ ബെല്‍ കമ്പനിയുടെ ‘ഫ്രീഡം 251’ ഫോണുകള്‍ ഇന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. കമ്പനി ഡയറക്ടര്‍ മോഹിത് ഗോയലാണ് ഇക്കാര്യം അറിയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

251 രൂപയ്ക്ക് തന്നെയാണ് ഫോണ്‍ ലഭ്യമാകുക. ഓണ്‍ലൈനിലും മറ്റുമായി ആദ്യഘട്ടത്തില്‍ 5000 ഫ്രീഡം 251 ഫോണുകളാണ് ഇറക്കുന്നത്.  ഇത്രയും കുറഞ്ഞ വിലയ്ക്കു സ്മാർട്ഫോൺ  പുറത്തിറക്കുമെന്ന വ്യാജ അവകാശമുന്നയിച്ച്​ ജനങ്ങളെ  റിംങിങ്​ ബെല്‍ പറ്റിക്കുകയാണെന്നും വിമർശനമുണ്ടായിരുന്നു.  ഇക്കാര്യം പരിശോധിക്കാൻ ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് നിർദേശം നൽകുകയും ചെയ്തിരുന്നു. അതേസമയം, 9,990 രൂപക്ക് എല്‍.ഇ.ഡി ടി.വിയാണ് കമ്പനിയുടെ പുതിയ വാഗ്ദാനം.