ലോകത്ത് ആദ്യമായി രണ്ടായി മടക്കാനാകുന്ന സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാനൊരുങ്ങി ചൈനീസ് നിര്‍മാതാക്കളായ റൊയോലേ കോര്‍പ്പറേഷന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

എല്‍.ജി,ഹുവാവേ, സാംസ൦ഗ് തുടങ്ങിയ വമ്പന്‍മാരെല്ലാം മടക്കാവുന്ന ഫോണില്‍ പരീക്ഷണം നടത്തുന്നതിനിടെയാണിത്.


ക്വാല്‍കോം സ്‌നാപ്ഡ്രാഗണിന്‍റെ അടുത്ത തലമുറ ചിപ്‌സെറ്റ് 8150 ആണ് ഫോണില്‍ ചൈനീസ് നിര്‍മാതാക്കള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 


ആറ് ജി.ബി റാം, 128 ജി.ബി സ്റ്റോറേജ് ഇത് 256 ജി.ബി വരെ ദീര്‍ഘിപ്പിക്കാം. എട്ട് ജി.ബി റാമും 512 ജി.ബി സ്റ്റോറേജുമായി മറ്റൊരു വേരിയന്‍റും കമ്പനി പുറത്തിറക്കുമെന്നാണ് സൂചന.



16 മെഗാപിക്‌സലിന്‍റെ പ്രധാന ക്യാമറയും 20 മെഗാപിക്‌സലിന്‍റെ ഉപക്യാമറയുമായി ചിത്രങ്ങള്‍ പകര്‍ത്താന്‍ നല്ലൊരു ക്യാമറ ഡിപ്പാര്‍ട്ട്‌മെന്‍റ് ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 


ഉപക്യാമറ മടക്കി സെല്‍ഫിയ്ക്കായും ഉപയോഗിക്കാം. യു.എസ്.ബി ടൈപ്പ് സിയുള്ള ഫോണില്‍ 3.5 എം.എം ഹെഡ്‌ഫോണ്‍ ജാക്കിന്‍റെ അഭാവം ശ്രദ്ധേയമാണ്.