Worm Moon 2023: വാന നിരീക്ഷകര്‍ക്ക് ഇന്ന് ഏറെ പ്രിയപ്പെട്ട ദിവസമാണ്. കാരണം ഇന്നവര്‍ മാനത്ത് വലിയ ഒരു പ്രകാശത്തിന്  സാക്ഷ്യം വഹിക്കും.  അതായത്, ഇന്ന്  ആകാശത്ത് 'വേം മൂൺ' (Worm Moon 2023) ദൃശ്യമാകും


COMMERCIAL BREAK
SCROLL TO CONTINUE READING

ഭൂമി അതിന്‍റെ അച്ചുതണ്ടിൽ സ്വയം കറങ്ങുന്നതോടൊപ്പം സൂര്യനെ വലം വയ്ക്കുകയും ചെയ്യുന്നു. ഭൂമിയുടെ ഭ്രമണപഥത്തിലെ ഇത്തരം ചലനങ്ങളാണ് ജ്യോതിശാസ്ത്ര സംഭവത്തിന് കാരണമായി ഭവിക്കുന്നത്. 
 
എന്താണ് 'വേം മൂൺ'? What is Worm Moon?  


ശൈത്യകാലത്തെ അവസാനത്തെ പൂർണചന്ദ്രനെയാണ്  'വേം മൂൺ'  ( Worm Moon) എന്ന് വിളിക്കുന്നത്. ഈ സമയത്ത് മണ്ണിൽ നിന്ന് മണ്ണിരകൾ പ്രത്യക്ഷപ്പെടുന്ന സമയമായതിനാലാണ് ഈ സമയത്തെ പൂര്‍ണ്ണ ചന്ദ്രനെ  വേം മൂൺ (Worm Moon) എന്ന് വിളിക്കുന്നത്.  കൂടാതെ, ഈസ്റ്ററിന് മുമ്പുള്ള നോമ്പ് കാലമായതിനാല്‍ യൂറോപ്പിൽ വേം മൂണിനെ "ലെന്‍റൻ മൂൺ" എന്നും വിളിക്കുന്നു. വർഷത്തിൽ മാർച്ചിലെ ചന്ദ്രന്‍റെ മറ്റൊരു പേര് "ഫുൾ സാപ്പ് മൂൺ" ആണ്. 


അതേസമയം, മാർച്ചിലെ പൗർണ്ണമി സൂപ്പർമൂൺ ആയിരിക്കില്ല. ചന്ദ്രന്‍റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്ത് വരുമ്പോഴാണ് സൂപ്പർമൂൺ ഉണ്ടാകുന്നത്.


'വേം മൂൺ'  (Worm Moon 2023) കാണുവാന്‍ പറ്റിയ ഏറ്റവും നല്ല സമയം എപ്പോഴാണ്?  


'വേം മൂൺ' ഇന്ന് രാത്രി അതിന്‍റെ ഉച്ചസ്ഥായിയിലെത്തുമ്പോൾ ആകാശം കാണാം. എന്നാല്‍, അത് എപ്പോഴാണ് സംഭവിക്കുന്നത്‌.  ഏറെ ഭംഗിയോടെ വേം മൂൺ വൈകുന്നേരം 6:30 ന് ശേഷം കാണുവാന്‍ സാധിക്കും.  ഒപ്പം ഏറ്റവും തിളക്കമുള്ള രണ്ട് ഗ്രഹങ്ങൾ - ശുക്രനും വ്യാഴവും - പടിഞ്ഞാറൻ ആകാശത്ത് ആധിപത്യം സ്ഥാപിക്കും.  
 
പഴയകാലത്തെ  കർഷകര്‍ പൂര്‍ണ്ണ ചന്ദ്രന് ചില പരമ്പരാഗത നാമങ്ങൾ നല്‍കിയിരുന്നതായി പറയപ്പെടുന്നു.  
അനുസരിച്ച് 2023-ലെ പൗർണ്ണമികളുടെ പട്ടിക കാണാം  


ഏപ്രിൽ 6: Pink moon
മെയ്‌ 5:Flower moon
ജൂണ്‍ 3: Strawberry moon
ജൂലൈ 3: Buck moon
ആഗസ്റ്റ്‌  1: Sturgeon moon
ആഗസ്റ്റ്‌  30: Blue moon
സെപ്റ്റംബർ 29: Harvest moon
ഒക്ടോബർ 28: Hunter’s moon
നവംബർ 27: Beaver moon
ഡിസംബർ 26: Cold moon



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.