ഷയോമിയുടെ ഏറ്റവും പുതിയ 12 ടി സീരീസ് ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും. ഈ ഫോൺ സീരീസ് ഒക്ടോബർ 4 ന് അവതരിപ്പിക്കുമെന്ന് ഷയോമിയുടെ സിഇഒ ലീ ജുൻ ട്വിറ്ററിലൂടെ അറിയിച്ചു.  200 മെഗാപിക്സൽ മെയിൻ ക്യാമറ സെൻസറാണ് ഈ സീരീസിന്റെ പ്രധാന ആകർഷണം.  ഷയോമി 12 ടി, ഷയോമി 12 ടി പ്രൊ ഫോണുകളാണ് സീരീസിൽ എത്തുന്നത്. ഇതിനോടൊപ്പം തന്നെ റെഡ്മി പാഡും അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  ഏകദേശം 66,700 രൂപ വിലയിൽ ഫോൺ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

റിപ്പോർട്ടുകൾ അനുസരിച്ച്  ഷയോമി 12 ടി ഫോണുകളുടെ വില 649 യൂറോ ആണ് അതായത് ഏകദേശം 51000 രൂപ. അതേസമയം ഷയോമി 12 ടി പ്രൊ ഫോണുകളുടെ വില 849 യൂറോയാണ് അതായത് ഏകദേശം 66,700 രൂപ. ഫോണുകൾ തത്ക്കാലം യൂറോപ്പിൽ മാത്രമായിരിക്കും അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  അതേസമയം 7,800 എംഎഎച്ച് ബാറ്ററിയാണ് റെഡ്മി പാഡിന്റെ പ്രധാന ആകർഷണം.


ALSO READ: Vivo Y16 : വിവോയുടെ പുതിയ ബജറ്റ് ഫോൺ ഇന്ത്യയിലെത്തി; വില, സവിശേഷതകൾ തുടങ്ങി അറിയേണ്ടതെല്ലാം


6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേ രണ്ട് ഫോണുകൾക്കും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന് 120 Hz റിഫ്രഷ് റേറ്റാണ് ഉണ്ടയായിരിക്കുക. ഡിസ്‌പ്ലേയ്ക്ക് ഡോൾബി വിഷൻ സെർട്ടിഫിക്കറ്റും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്റെ പ്രോസസ്സർ സ്നാപ്ഡ്രാഗൺ 8 പ്ലസ് ജൻ 1 ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫോണിൽ ട്രിപ്പിൾ റെയർ ക്യാമറായാണ് ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


ഫോണിന്റെ മെയിൻ കാമറ 200 മെഗാപിക്സലാണ്. കൂടാതെ 20 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിനുണ്ട്. 120 വാട്ട്സ് ഫാസ്റ്റ് ചാർജിങ് സൗകര്യത്തോട് കൂടിയ  5,000 mAh ബാറ്ററിയാണ് ഫോണിന് ഉണ്ടാകുക. ഹർമൻ-കാർഡൻ സ്പീക്കറുകളോടെയാണ് സ്മാർട്ട്ഫോൺ എത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. 11 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയോട് കൂടിയാണ് റെഡ്മി പാഡ് എത്തുന്നത്.  മീഡിയടെക് MT8781 SoC പോസസ്സറാണ് പാഡിൽ ഒരുക്കുക.


അതേസമയം വിവോയുടെ ഏറ്റവും പുതിയ ബജറ്റ് ഫോണായ വിവോ വൈ16 ഇന്ത്യയിൽ അവതരിപ്പിച്ചു. വിവോ വൈ 22, വിവോ വൈ 35, വിവോ വൈ 75 5ജി, വിവോ വൈ 21 ജി എന്നിവയടങ്ങിയ വിവോ വൈ സീരീസിലെ ഏറ്റവും പുതിയ ഫോണാണ് വിവോ വൈ 16. വളരെ കുറഞ്ഞ വിലയും  മികച്ച സവിശേഷതകളുമാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ഫോണിന്റെ വില  9,999 രൂപയിലാണ് ആരംഭിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററി, 13 എംപി ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ്, മീഡിയടെക് ഹീലിയോ പി35 പ്രൊസസർ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ.


ആകെ 2 സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്.    3 ജിബി റാം 32 ജിബി ഇന്റെർണൽ സ്റ്റോറേജ്, 4 ജിബി റാം 64 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഇതിൽ  3 ജിബി റാം 32 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിന്റെ വിലയാണ് 9999 രൂപ.  ജിബി റാം 64 ജിബി ഇന്റെർണൽ സ്റ്റോറേജ് വേരിയന്റിന്റെ വില 12,499 രൂപയാണ്. ആകെ രണ്ട് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. ഗോൾഡ്, ബ്ലാക്ക് നിറങ്ങളിലാണ് ഫോൺ എത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.