New Delhi: ഷിയോമി (Xiaomi) എംഐ 11 സീരീസ് ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് സ്മാർട്ട് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. വൺ പ്ലസ് 9 സീരീസ് പ്രഖ്യാപിച്ചതിന് തൊട്ട് പിന്നലെയാണ് ഷിയോമി എംഐ 11 സീരീസ് ഉടൻ തന്നെ ഇന്ത്യയിലെത്തിക്കുമെന്ന് ചൈനീസ് കമ്പനിയായ ഷിയോമി അറിയിച്ചിരിക്കുന്നത്. സീരീസ് ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കുമെന്ന് അറിയിച്ചെങ്കിലും അവതരിപ്പിക്കുന്ന തീയതി ഇനിയും വ്യക്തമാക്കിയിട്ടില്ല.



COMMERCIAL BREAK
SCROLL TO CONTINUE READING

ഷിയോമി എംഐ 11 സീരീസിലെ എം ഐ 11X, എം ഐ 11X പ്രൊ, വാനില എം ഐ 11 എന്നീ ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് മുമ്പ് എം ഐ 11X, എം ഐ 11X പ്രൊ എന്നീ ഫോണുകൾ റെഡ്‌മി (Redmi) K40, റെഡ്‌മി K40 പ്രൊ പ്ലസ് എന്നീ പേരുകളിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. 


ALSO READ: Xiaomi Redmi Note 10 Pro ഇനി മാർച്ച് 24 വില്പനയ്‌ക്കെത്തും; അറിയേണ്ടതെല്ലാം


റെഡ്‌മി K40 ഫോണിൽ അധിഷ്ഠിതമായ ഷിയോമി എംഐ 11 Xൽ സ്നാപ്പ് ഡ്രാഗൺ 870 ചിപ്പ് പ്രോസസ്സർ (Processor) ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കൂടാതെ 120 Hz അമോലെഡ് ഡിസ്‌പ്ലേയും 48 മെഗാപിക്സൽ പ്രധാനം റിയർ ക്യാമറ സെൻസറും ട്രിപ്പിൾ ക്യാമറ സെറ്റപ്പും ഉണ്ടാകും. ഷിയോമിയുടെ MIUI 12 ആഡ്രോയ്ഡ് സോഫ്റ്റ്‌വെയർ ഈ ഫോണിൽ ഉപയോഗിക്കും.


ALSO READ: Motorola യുടെ Moto G60 ഉടനെത്തും; പ്രതീക്ഷിക്കുന്ന സവിശേഷതകൾ എന്തൊക്കെ?


ഷിയോമി എം ഐ 11X പ്രൊയിൽ 108 എം.പി ക്യാമറ (Camera) ഉണ്ടായിരിക്കും. സ്നാപ്പ് ഡ്രാഗൺ 888 പ്രോസ്സറിൽ 12 ജിബി 8 ജിബി റാമുകളിൽ ഫോൺ ലഭ്യമാക്കുന്നത്. എം ഐ 10 T,  എം ഐ 10 T പ്രൊ എന്നീ ഫോണുകൾക്ക് ഷിയോമി എം ഐ 11X പ്രൊ പകരക്കാരനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാനില എം ഐ 11 ൽ സ്നാപ്പ് ഡ്രാഗൺ 888 പ്രോസ്സസറും കർവ്ഡ് എഡ്‌ജ്‌ അമോലെഡ് ഡിസ്‌പ്ലേയും വയർലസ് ചാർജിങും സ്റ്റീരിയോ സ്‌പീക്കറുകളും ഉണ്ടായിരിക്കും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക