റെഡ്മി 12-നായുള്ള (Xiaomi Redmi 12) കാത്തിരിപ്പ് അവസാനിക്കാൻ പോകുന്നു.ലോഞ്ച് ഷവോമി പ്രഖ്യാപിച്ചതിനാൽ  റെഡ്മി 12 ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കും. ഓഗസ്റ്റ് 1-ന് ഫോൺ ലോഞ്ച് ചെയ്യാനാണ് കമ്പനി പദ്ധതി ഇടുന്നതെന്നാണ് സൂചന. ഇത് സംബന്ധിച്ച് കമ്പനി ചെയ്ത ട്വീറ്റിൽ തീയ്യതി സംബന്ധിച്ച സൂചനകളുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

റെഡ്മി 12 ഒരു ബജറ്റ് സ്മാർട്ട്‌ഫോണാണ്, MediaTek G88 ചിപ്‌സെറ്റ് പിന്തുണയോടെയാണ് ഫോൺ എത്തുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിലാണ് ഫോൺ വരുന്നത്. ഇതിന്റെ പ്രധാന ക്യാമറ 50 മെഗാപിക്സലിൽ വരും. 90Hz റീഫ്രഷ് റേറ്റ് പിന്തുണയോടെയാണ് ഫോൺ വരുന്നത്. 5000mAhയും ഫോണിനുണ്ട്.മിഡ്‌നൈറ്റ് ബ്ലാക്ക്, ബ്ലാക്ക് പോളാർ സിൽവർ, സ്കൈ ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോൺ എത്തുന്നത്. ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജ് വേരിയന്റും ഏകദേശം 17,000 രൂപയ്ക്ക് വാങ്ങിക്കാനാകും.


 



റെഡ്മി 12 സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ


ആൻഡ്രോയിഡ് 13  MIUI 14-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 6.79 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയിൽ 90Hz റീ ഫ്രേഷ് റേറ്റിങ്ങും ഫോണിനുണ്ട്. MediaTek Helio G88 ചിപ്‌സെറ്റാണ് ഫോൺ സപ്പോർട്ട് ചെയ്യുന്നത്. 8GB LPDDR4X റാം  16 ജിബി വരെ എകസ്റ്റൻറ് ചെയ്യാൻ സാധിക്കും.


AI പിന്തുണയുള്ള ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് റെഡ്മി 12-ൽ ഉണ്ടെന്നാണ് മറ്റൊരു വിവരം. ഇതിന്റെ പ്രൈമറി ക്യാമറ 50 മെഗാപിക്സലാണ്. 8 മെഗാപിക്സൽ അൾട്രാ വൈഡും ഉണ്ട്. 2 മെഗാപിക്സൽ മാക്രോ ക്യാമറയും സെൽഫിക്കായി 8 മെഗാപിക്സൽ സെൻസറും നൽകുന്നുണ്ട്. 5000mAh ബാറ്ററിയിൽ 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെയാണ് ഫോൺ വരുന്നത്.


സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, AI ഫേസ് അൺലോക്ക്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ചാർജ് ചെയ്യുന്നതിനായി USB-C പോർട്ട് എന്നിവയും ഫോണിൽ ഉണ്ടായിരിക്കും. വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തിനായി ഹാൻഡ്‌സെറ്റിന് IP53 റേറ്റിംഗും കമ്പനി നൽകുന്നുണ്ട്.168.60 എംഎം വീതിയും 76.28 എംഎം കനവുമാണ് ഈ ഹാൻഡ്സെറ്റിനുള്ളത്. ഇതിന്റെ ഭാരം ഏകദേശം 198.5 ഗ്രാം ആണ്.Mi.com, Mi Home എന്നിവയിലും മറ്റും ഇത് വാങ്ങാൻ ലഭ്യമാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.