Air Charging Facility: ഷവോമിയാണ് പുതിയ സാങ്കേതിക വിദ്യ പുറത്തിറക്കാനൊരുങ്ങുന്നത്
ഇനി വയർലെസ് ചാർജ്ജിങ്ങുകളുടെ കാലമാണ്. ഹെഡ് ഫോൺ,ഇയർ പോഡുകൾ തുടങ്ങി എല്ലാം വയർലെസ്സിലേക്ക് എത്തിയിരിക്കുമ്പോഴാണ്
ഇനി വയർലെസ് ചാർജ്ജിങ്ങുകളുടെ കാലമാണ്. ഹെഡ് ഫോൺ,ഇയർ പോഡുകൾ തുടങ്ങി എല്ലാം വയർലെസ്സിലേക്ക് എത്തിയിരിക്കുമ്പോഴാണ് ഷവോമിയുടെ ഒരു ഞെട്ടിക്കുന്ന പ്രഖ്യാപനം. വയർലെസ് ചാർജിങ്ങ് അതും വായുവിലൂടെ. ആരെങ്കിലും വായ പൊളിച്ചെങ്കിൽ അതിൽ അതിശയമില്ല.ഷവോമി. എം.ഐ എയർ ചാർജ് എന്ന സാങ്കേതികവിദ്യ വെള്ളിയാഴ്ചയാണ് ഷവോമി പുറത്തിറക്കിയത്. ഇതുപയോഗിച്ച് നിങ്ങളുടെ ഇലക്ട്രോണിക് ഉത്പന്നങ്ങൾ വയറുകളോ, പാഡുകളോ, ചാർജിങ് സ്റ്റാൻഡ് മുതലായവ ഇല്ലാതെ ചാർജ് ചെയ്യാൻ കഴിയും.'
ALSO READ: പുതിയ Fitness Band വാങ്ങണോ?: 2500 രൂപയ്ക്കുള്ളിൽ വിലയുള്ള മികച്ച Products ഇപ്പോൾ ലഭ്യമാണ്
അഞ്ച് വാട്ട് വരെ ഒരേ സമയം ചാർജ്ജ് ചെയ്യാവുന്ന സംവിധാനവുമായാണ് എയർ ചാർജിങ്ങ് സാങ്കേതിക വിദ്യ വിപണിയിലെത്തുന്നത്.
സ്പീക്കറുകള്‍, ഡെസ്ക് ലാമ്പുകള്‍, നിങ്ങളുടെ സ്വീകരണമുറികളിലെ മറ്റു ഉപകാരണങ്ങളുടെയെല്ലാം ഡിസൈന്‍ വൈകാതെ വയര്‍ലെസ്സ്(vireless) സംവിധാനത്തിലേക്ക് മാറും. '- കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു.
Myntra logo: എന്താണ് മിന്ദ്രയും ലോഗോയിലെ പ്രശ്നവും
ഷവോമിക്ക്(Xiomi) പുറമെ മോട്ടറോളയും ഓപ്പോയും വയര്‍ലെസ്സ് ചാര്‍ജിങ് സാങ്കേതിക വിദ്യയുടെ പണിപ്പുരയിലാണ്.ഷവോമിയുടെ എം.ഐ എയര്‍ ചാര്‍ജ് വഴി ഒരേസമയം ഒന്നില്‍ കൂടുതല്‍ ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും. പ്രഖ്യാപനം നടന്നുവെങ്കിലും ഉത്പന്നം വിപണിയിലെത്താന്‍ ഇനിയും വൈകും. അതേസമയം വയർലെസ് ചാർജിങ്ങിന്റെ ഫലപ്രാപ്തി സംബന്ധിച്ച് ടെക് വിദഗ്ധൻമാർ ആശങ്ക പങ്കുവെക്കുന്നുണ്ട്. സാങ്കേതിക വിദ്യ പുതിയതാണെങ്കിലും ഇത് പ്രാവർത്തികമാവുമോ എന്ന് കണ്ട് അറിയണമെന്നാണ് ഇവർ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...