Zee Hindustan App: വാർത്താ ലോകത്തെ പുതിയ മുഖം, വാർത്തകൾ ഇനി അഞ്ച് ഭാഷകളിൽ...
കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന വൈവിധ്യമാര്‍ന്ന സംസ്കാരങ്ങള്‍ നിറഞ്ഞ രാജ്യമാണ് ഇന്ത്യ. ആ സംസ്കാരങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള എളിയ ശ്രമമാണ് Zee Hindustan App-ലൂടെ ലക്ഷ്യമിടുന്നത്.
ന്യൂഡല്‍ഹി: ദിനംപ്രതി ലക്ഷകണക്കിന് വാര്‍ത്തകളാണ് നിങ്ങളുടെ മുന്നിലെത്തുന്നത്. എന്നാല്‍, അവയുടെയെല്ലാം വിശദമായ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കാറുണ്ടോ? സീ ഹിന്ദുസ്ഥാന്‍ അവരുടെ പുതിയ വാർത്താ അപ്ലിക്കേഷന്‍ നിങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നത് കേവലം വാര്‍ത്തകള്‍ മാത്രമല്ല. അവയുടെ പൂർണ്ണമായ വിശകലനം കൂടിയാണ്.
ഇന്ത്യയിലെ അഞ്ച് പ്രധാന ഭാഷകളില്‍...
കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നീണ്ടുകിടക്കുന്ന വൈവിധ്യമാര്‍ന്ന സംസ്കാരങ്ങള്‍ നിറഞ്ഞ രാജ്യമാണ് ഇന്ത്യ. ആ സംസ്കാരങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനുള്ള എളിയ ശ്രമമാണ് Zee Hindustan App-ലൂടെ ലക്ഷ്യമിടുന്നത്.
ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലു൦ വാര്‍ത്തകള്‍ ലഭ്യമാണ് എന്നതാണ് ഈ ആപ്പിനെ ഏറെ ശ്രദ്ധേയമാക്കുന്നത്. വ്യത്യസ്തമായ ഈ ഭാഷകളിലൂടെ കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ പ്രാദേശിക വാർത്തകളും, രാഷ്ട്ര-അന്താരാഷ്ട്ര വാര്‍ത്തകളും നിങ്ങള്‍ക്ക് അറിയാന്‍ കഴിയും.
ഡൌണ്‍ലോഡ് ചെയ്യാനായി...
സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. സൗകര്യാനുസരണം നിങ്ങള്‍ക്ക് ഇത് ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയും.Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക-
https://play.google.com/store/apps/details?id=com.zeenews.hindustan&hl=e...
IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക-
https://apps.apple.com/mm/app/zee-hindustan/id1527717234
വെറുമൊരു അപ്പല്ല, ഇത് കയ്യിലൊതുങ്ങും ടിവി
സീ ഹിന്ദുസ്ഥാൻ ഒരു വാർത്താ ആപ്ലിക്കേഷന്‍ മാത്രമല്ല മറിച്ച് ഒരു പൂർണ്ണ ടിവി ചാനല്‍ കൂടിയാണ്. ഇതിൽ, തത്സമയ ബുള്ളറ്റിനുകളും സീ ഹിന്ദുസ്ഥാൻ ടിവിയുടെ പ്രത്യേക ടിവി പ്രോഗ്രാമുകളും ലഭ്യമാണ്. ടിവിയിൽ നിങ്ങൾ കാണാൻ മറന്ന പരിപാടികളും വാര്‍ത്താ പ്രോഗ്രാമുകളും സൗകര്യാര്‍ത്ഥം എപ്പോള്‍ വേണമെങ്കിലും ഈ അപ്ലിക്കേഷനിൽ കാണാനാകും.
സീ ഹിന്ദുസ്ഥാൻ ആപ്പിന്റെ സവിശേഷത
ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള എല്ലാ വിഷയങ്ങളെ കുറിച്ചും സീ ഹിന്ദുസ്ഥാന്‍ പ്രത്യേക കവറേജ് നല്‍കുന്നു. ഏതെങ്കിലും വാർത്തകളെക്കുറിച്ച് നിങ്ങളുടെ മനസ്സിൽ ചോദ്യങ്ങളുണ്ടെങ്കില്‍ അതിനെല്ലാം ഉത്തരം സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷനിൽ ലഭ്യമാണ്. രാഷ്ട്രീയത്തിന്‍റെ നിറ൦, ആഗോള സംഘർഷ൦, ഗാഡ്‌ജെറ്റുകള്‍, ഗ്ലാമര്‍ ലോകം, സർക്കാർ-സ്വകാര്യ തൊഴിൽ ഒഴിവുകൾ, മതം, ജ്യോതിഷം -നിങ്ങളുടെ ഈ ജിജ്ഞാസകള്‍ക്കുള്ള ഏക പരിഹാരമാണ് സീ ഹിന്ദുസ്ഥാൻ ന്യൂസ് ആപ്പ്