ന്യുയോര്‍ക്ക്:ഏതെങ്കിലും അമേരിക്കന്‍ കമ്പനി ഏറ്റെടുക്കാത്ത പക്ഷം ടിക് ടോക്കിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപ് പറഞ്ഞിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിച്ച ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് നിലവില്‍ അത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് വ്യക്തമാക്കി.


ടിക് ടോക്കിന്റെ നിലവിലുള്ള അസാധാരണമായ സാഹചര്യത്തില്‍ അത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനില്ല,എന്നാല്‍ അമേരിക്കയില്‍ ടിക് ടോക്കിന് 
നിരോധനം ഏര്‍പ്പെടുത്തിയത് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ട് തന്നെ ടിക് ടോക്കുമായുള്ള എല്ലാ ഡീലുകളും ഏറെ ശ്രദ്ധയോടെ മാത്രമേ കൈകാര്യം 
ചെയാനാവൂ എന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി,


Also Read:ജപ്പാനിലും ടിക് ടോക്കിന് രക്ഷയില്ല; നിരോധന ആവശ്യം ശക്തമാകുന്നു


 


ലക്ഷക്കണക്കിന് ജനങ്ങളുടെ വിവരങ്ങള്‍ അടങ്ങുന്ന തദ്ദേശീയം അല്ലാത്ത ഏത് ആപ്പ്ളിക്കേഷനും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായി പരിഗണിക്കുമെന്ന് 
സുക്കര്‍ബര്‍ഗ് കൂട്ടിചേര്‍ത്തു.


ടിക് ടോക്ക് അടക്കമുള്ള ആപ്പുകളുടെ കാര്യത്തില്‍ സംഭവിക്കുന്നത്‌ ഇതാണെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി.


ടിക് ടോക്കിന്റെ പതിപ്പായ റീല്‍സ് കഴിഞ്ഞ ദിവസമാണ് അമേരിക്കയില്‍ ഫേസ് ബുക്ക് പുറത്തിറക്കിയത്.