മിക്കവരും യാത്ര ചെയ്യാൻ ആഗ്രഹമുള്ളവരാണ്. എന്നാൽ ഇന്ത്യയിലെ (India) ചില മനോഹരമായ സ്ഥലങ്ങൾ, ഇപ്പോൾ നിങ്ങൾ സന്ദർശിച്ചില്ലെങ്കിൽ ഒരിക്കലും സന്ദർശിക്കാൻ കഴിഞ്ഞെന്ന് വരില്ല (Disappearing Places) . ഈ പ്രദേശങ്ങൾ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. ഇവയിൽ ചില പ്രദേശങ്ങൾ 15 മുതൽ 20 വർഷങ്ങൾക്ക് ഉള്ളിൽ തന്നെ അപ്രത്യക്ഷമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 മജുലി ദ്വീപ്, അസം


അപ്പർ അസമിലാണ് മജുലി ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും വൈവിധ്യമാർന്ന വന - വന്യജീവി മേഖലകളിൽ ഒന്നാണ് മജുലി ദ്വീപ്. സമൃദ്ധമായ വനമേഖലയാണ് ഇവിടത്തെ പ്രധാന ആകർഷണം. ഇത് കൂടാതെ വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളുടെയും അതിന്റെ സംസ്കാരത്തിന്റെയും ആവാസകേന്ദ്രമെന്ന നിലയിലും ഇവിടം പ്രശസ്തമാണ്.


ALSO READ:Home Remedies: പനി, ജലദോഷം, മൂക്കടപ്പ്, തലവേദന, ഞൊടിയിടയില്‍ മാറ്റാം, ഈ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കൂ...


എന്നാൽ നിരന്തരമായ വെള്ളപ്പൊക്കവും, മണ്ണൊലിപ്പും കാരണം ഈ പ്രദേശം ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. ഈ ദ്വീപിന്റെ വലുപ്പം ക്രമേണ കുറഞ്ഞ് വരികെയാണ്. റിപ്പോർട്ടുകൾ പ്രകാരം, ദ്വീപിന്റെ വിസ്തീർണ്ണം 483 ചതുരശ്ര കിലോമീറ്ററിൽ നിന്ന് 421 ചതുരശ്ര കിലോമീറ്ററായി കുറഞ്ഞു. സർവേകൾ അനുസരിച്ച് ഈ ദ്വീപ് 15 മുതൽ 20 വർഷത്തിനുള്ളിൽ അപ്രത്യക്ഷമാകും.


രാഖിഗർഹി, ഹരിയാന


ഹരിയാനയിലെ ഹിസാർ ജില്ലയിലാണ് രാഖിഗർഹി സ്ഥിതി ചെയ്യുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് സിന്ധുനദീതട സംസ്കാരത്തിലെ ഏറ്റവും വലിയ നഗരമായിരുന്നു ഇത്; ഹരപ്പയെക്കാളും മോഹൻജദാരോയെക്കാളും വളരെ വലുതാണ് ഈ നഗരം. ഇവിടത്തെന്ന് വിനിയോഗിച്ച ഫണ്ടിന്റെ ഉപയോഗത്തിൽ അഴിമതി കണ്ടെത്തിയതിനെ തുടർന്നാണ് ഇവിടത്തെ ഖനനം നിർത്തി വെച്ചത്. എന്നാൽ പ്രദേശവാസികൾ പുരാതന പുരാവസ്തുക്കൾ മോഷ്ടിക്കുകയും വിൽക്കുകയും ചെയ്യാൻ ആരംഭിച്ചു. ഇത് തുടർന്നാൽ വരും വർഷങ്ങളിൽ രാഖിഗർഹിയുടെ എല്ലാ പ്രാധാന്യവും നഷ്ടമാകാൻ സാധ്യതയുണ്ട്.


ALSO READ: Health | കരുത്തോടെയിരിക്കാൻ ഈ 11 പോഷകങ്ങൾ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ


 


വുലാർ തടാകം, ജമ്മു കാശ്മീർ


രാജ്യത്തെ വലിയ ശുദ്ധജല തടാകങ്ങളിൽ ഒന്നാണ് വുലാർ തടാകം. പ്രദേശവാസികളും, വിനോദ സഞ്ചാരികളും ഇവിടെ കായിക വിനോദങ്ങൾക്കും എത്താറുണ്ട്. എന്നാൽ തടാകത്തിന്റെ വലുപ്പം ദിനം പ്രതി കുറഞ്ഞ് വരികെയാണ്. കുള കോഴികളെ വേട്ടയാടുന്നതും, മലിനീകരണവുമാണ് ഇതിന് കാരണം. നിങ്ങൾക്ക് ഇവിടെ സന്ദർശിക്കണമെങ്കിൽ, ഉടൻ തന്നെ സന്ദർശിക്കണം.


ALSO READ: Hair Loss Solution | മുടി കൊഴിച്ചിൽ കൊണ്ട് മടുത്തോ? ഇക്കാര്യങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കു


സുന്ദർബൻസ്, പശ്ചിമ ബംഗാൾ


ഒരുകാലത്ത് ഇവിടെ ധാരാളം സുന്ദരി മരങ്ങൾ കാണപ്പെട്ടിരുന്നത് കൊണ്ടാണ്  സുന്ദർബൻസ് എന്ന് ഈ പ്രദേശത്തിന് പേര് ലഭിച്ചത്. യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളിൽ ഒന്നാണ് സുന്ദർബൻസ്. റോയൽ ബംഗാൾ കടുവകളുടെ ആവാസ കേന്ദ്രമാണ് ഇവിടം, കൂടാതെ ലോകത്തിലെ ഏറ്റവും വലിയ കണ്ടൽ വനവും ഇവിടെയാണുള്ളത്.


 ഈ ഡെൽറ്റ വളരെ താഴ്ന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ തന്നെ മുങ്ങി പോകാനുള്ള സാധ്യതയുണ്ട്. ആഗോളതാപനം മൂലവും ഈ പ്രദേശം ഉടൻ അപ്രത്യക്ഷമാകാൻ സാധ്യതയുണ്ട്.


രാമസേതു, തമിഴ്നാട്


ശ്രീലങ്കയിലെ മന്നാർ ദ്വീപിനെയും ഇന്ത്യയിലെ ധനുഷ്കോടിയെയും ബന്ധിപ്പിക്കുന്ന ചുണ്ണാമ്പ് കല്ലുകളുടെ നിരയാണ് രാമസേതു. ഐതിഹ്യമനുസരിച്ച്, ശ്രീരാമൻ തന്റെ വാനര സൈന്യത്തിന്റെ സഹായത്തോടെ സീതയെ രക്ഷിക്കാൻ നിർമ്മിച്ചതാണ് ഈ പാലം. കേന്ദ്ര സർക്കാർ ഈ പ്രദേശത്ത്  സേതുസമുദ്രം ഷിപ്പിംഗ് കനാൽ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇത് സേതുബന്ധനം നശിക്കാൻ കാരണമായേക്കും. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.