അവധി ആഘോഷിക്കാന്‍ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട നഗരമായി ദുബായ്. പാരീസിനെ പിന്തള്ളിയാണ് ദുബായ് ഒന്നാം സ്ഥാനത്തെത്തിയത്. അവധി ആഘോഷിക്കാൻ ഏറ്റവും മികച്ച ന​ഗരമായി ഏറ്റവും കൂടുതൽ പേർ തെരഞ്ഞെടുത്ത ന​ഗരം ദുബായ് ആണ്. യുകെ ആസ്ഥാനമായുള്ള പ്രീമിയര്‍ ഇന്‍ പുറത്തുവിട്ട ഗവേഷണ റിപ്പോര്‍ട്ടിലാണ് ദുബായ് ഒന്നാം സ്ഥാനത്തെത്തിയത്. 136 രാജ്യങ്ങളെ പഠനവിധേയമാക്കിയതിൽ 21 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തങ്ങളുടെ അവധിക്കാലം ആഘോഷിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന നഗരമായി ദുബായിയെ തെരഞ്ഞെടുത്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഗൂ​ഗിളിൽ നിന്നുള്ള കീവേഡ് ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ആകെ 136 ന​ഗരങ്ങളെയാണ് വിശകലനം ചെയ്തത്. പാരീസ് രണ്ടാം സ്ഥാനത്താണ്. 16 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അവധിക്കാലം ആഘോഷിക്കാൻ ഇഷ്ടമുള്ള സ്ഥലം പാരീസ് ആണ്.  ബെല്‍ജിയം, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, പോര്‍ച്ചുഗല്‍ എന്നീ രാജ്യക്കാരുടെ സെർച്ച് ലിസ്റ്റുകളിൽ ഒന്നാം സ്ഥാനത്താണ് പാരീസ്.


ALSO READ: ടിക്ടോക്കിലും ഹിറ്റ്; ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായി ദുബായ്


അവധിക്കാലം ആഘോഷിക്കാൻ ഏറ്റവുമധികം പേര്‍ ദുബായിയെ തെരഞ്ഞെടുക്കുമ്പോള്‍, യുഎഇയില്‍ താമസിക്കുന്നവര്‍ അവധിക്കാലം ലണ്ടനിൽ ചിലവഴിക്കാനാണ് താൽപ്പര്യപ്പെടുന്നത്. ഇന്ത്യ, പാകിസ്ഥാൻ, സൗദി അറേബ്യ, കെനിയ, ഉഗാണ്ട, സിയറ ലിയോൺ, ​ഗാംബിയ, ലൈബീരിയ, ഘാന, നൈജീരിയ, കാമറൂൺ, ബെനിൻ, മാലിദ്വീപ്, അസർബൈജാൻ, സീഷെൽസ്, മൗറീഷ്യസ്, ടാൻസാനിയ, മലാവി, മൊസാംബിക്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യക്കാരെല്ലാം ദുബായിൽ അവധിക്കാലം ചെലവഴിക്കാനാണ് കൂടുതൽ ആ​ഗ്രഹിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.