ലോക സഞ്ചാരികളുടെ പറുദീസയാണ് ഗ്രീസും സ്വിറ്റ്സർലൻഡും.എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ ഉള്ളതിനാൽ    അന്തർ ദേശീയ യാത്രക്കാർക്ക്   ഇരു രാജ്യങ്ങളും   വിലക്കുകൾ ഏർപ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങളൊന്നും ഇല്ലാതെ  ഇനി ഇരു രാജ്യങ്ങളിലുമെത്തുന്ന സഞ്ചാരികൾക്ക്  ദൃശ്യഭംഗി ആസ്വദിക്കാം. വിദേശ  യാത്രക്കാർക്ക്   ഗ്രീസിൽ   ഇനി മുതൽ പ്രവേശന നിയമങ്ങൾ ബാധകമാകില്ല എന്ന ഔദ്യോഗിക പ്രഖ്യാപനം  ഗ്രീസ് ഇതിനോടകം നടത്തിക്കഴിഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

യാത്രക്കാർ യൂറോപ്യൻ യൂണിയന്‍റെ കീഴിലുള്ള രാജ്യങ്ങളിൽ നിന്നാണെങ്കിലും മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ളവരാണെങ്കിലും ഗ്രീസിൽ പ്രവേശനാനുമതിയുണ്ട്. വിദേശത്ത് നിന്ന് എത്തുന്നവർക്ക് പ്രവേശനത്തിന് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമില്ല. കോവിഡ് ടെസ്റ്റുകൾ നടത്താത്തവർക്കും ഇനി മുതൽ  പ്രവേശനാനുമതിയുണ്ട്. ഗ്രീക്ക് ആരോഗ്യമന്ത്രി താനോസ് പ്ലെവ്റിസീണ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.

Read Also: ലോകത്തെ ശതകോടീശ്വരിൽ ഗൗതം അദാനി അഞ്ചാമത്; എട്ടാം സ്ഥാനത്ത് അംബാനി


നിയന്ത്രണങ്ങൾ പൂർണ്ണമായും ഒഴിവാക്കിയിരിക്കുകയാണ് സ്വിറ്റ്സർലൻഡും.2022 മെയ് 2 മുതലാണ് സ്വിറ്റ്സ‌ർലൻഡ് സന്ദർശകർക്കായി പൂർണ്ണ നിയന്ത്രണങ്ങളും ഒഴിവാക്കുന്നത്  കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റോ കോവിഡ് ടെസ്റ്റുകൾ നടത്തിയ സർട്ടിഫിക്കറ്റുകളോ സ്വിറ്റ്സർലൻഡിലും നിർബന്ധമല്ലഫെബ്രുവരി പകുതിയോടെ തന്നെ കോവിഡുമായി ബന്ധപ്പെട്ട പല നിയന്ത്രണങ്ങളും സ്വിറ്റ്സ‌ർലൻഡ്  നീക്കം ചെയ്തിരുന്നു. 


നിലവിൽ സ്വിറ്റ്സ‌ർലൻഡിലേക്കുള്ള പ്രവേശനത്തിന്  സാധുവായ എല്ലാ  സർട്ടിഫിക്കറ്റുകളും  നിർബന്ധമാണ്. ദ്വീപുകളുടെ മനോഹാരിതയാണ് ഗ്രീസിലേക്കുള്ള സഞ്ചാരികളുടെ മുഖ്യ ആകർഷണം.രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്നായ വിനോദ സഞ്ചാരം ഗ്രീസിലെ സാമ്പത്തിക വരുമാനത്തിന്റെ വലിയ ഒരു പങ്ക് വഹിക്കുന്നുണ്ട്. 

Read Also: യുക്രൈനിലെ അസോവ്സ്റ്റൽ ഉരുക്ക് നിർമാണശാലയിൽ ബോംബാക്രമണം നടത്തി റഷ്യ


മഞ്ഞു മൂടിയ കൊടുമുടികൾ, മനോഹരമായ മലയോര ഗ്രാമങ്ങൾ എന്നിവയുടെ ഭംഗി തന്നെയാണ് ലോകസഞ്ചാരികളെ സ്വിറ്റ്സർലൻഡിലേക്ക്  ആകർഷിക്കുന്നത്. മധ്യ യൂറോപ്പിന്‍റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ രാജ്യം  ,ജർമ്മനി, ഇറ്റലി, ഓസ്ട്രിയ, ലീച്ചെൻസ്റ്റെൻ എന്നീ അഞ്ച് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു.ആൽപ്സ് പർവത നിരകളുടെയും, മഹത്തായ നഗരങ്ങളുടേയും,പഴയ കോട്ടകളുടേയും എല്ലാം ഭംഗി സഞ്ചാരികളുടെ മനം കവരുന്നു.


ദ്വീപുകളുടെ മനോഹാരിതയാണ് ഗ്രീസിലേക്കുള്ള സഞ്ചാരികളുടെ മുഖ്യ ആകർഷണം.രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്നായ വിനോദ സഞ്ചാരം ഗ്രീസിലെ സാമ്പത്തിക വരുമാനത്തിൽ വലിയ ഒരു പങ്ക് വഹിക്കുന്നുണ്ട്. രണ്ട് വർഷമായുള്ള കോവിഡ് നിയന്ത്രണങ്ങൾ രാജ്യത്തിന്‍റെ ടൂറിസം മേഖലയെ മോശമായി ബാധിച്ചിരുന്നു.കോവിഡ് നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചതോടെ ടൂറിസം മേഖല സജീവമാക്കാനൊരുങ്ങുകയാണ് ഇരു രാജ്യങ്ങളും.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.