ഗോവയിൽ പോയി അടിച്ച് പൊളിക്കാമെന്ന് കരുതിയിട്ട് ചെലവ് കാരണം മാറ്റി വെച്ചിരിക്കയാണോ? എന്നാൽ വിഷമിക്കേണ്ട ഗോവയിൽ പോയി 2 ദിവസം സ്ഥലങ്ങൾ കണ്ട് തിരിച്ച് വരാൻ 3500 രൂപ മതി. ഗോവയുടെ ഏറ്റവും വലിയ പ്രത്യേകത ഏത് സാധനവും കുറഞ്ഞ നിരക്കിൽ ലഭിക്കുമെന്നതാണ്. 2 ദിവസം മുഴുവൻ ഗോവയിൽ ചിലവഴിച്ച് ഭക്ഷണവും താമസവും ഉൾപ്പെടെ 3500 രൂപയിൽ എങ്ങനെ ചിലവ് ചുരുക്കാം.


COMMERCIAL BREAK
SCROLL TO CONTINUE READING

 യാത്ര


ഇന്ത്യയിൽ ഏറ്റവും ചിലവ് കുറച്ച് യാത്ര ചെയ്യാൻ പറ്റിയ മാർഗം ട്രെയിൻ തന്നെയാണ്. എറണാകുളത്ത് നിന്ന് ഗോവയിൽ ട്രെയ്‌നിലെത്താൻ വേണ്ട ഏറ്റവും കുറഞ്ഞ സമയം 12 മണിക്കൂറുകളാണ്. ഏറ്റവും കുറഞ്ഞ ചിലവിൽ നിങ്ങൾക്ക് സെക്കന്റ് സീറ്റിങ് ക്ലാസ്സിൽ യാത്ര ചെയ്യാം. അല്ലെങ്കിൽ അത് അസൗകര്യമാണെങ്കിൽ സ്ലീപ്പർ ക്ലാസ് തെരഞ്ഞെടുക്കാം.


ALSO READ: Backpacking in India : ഹിമാചൽ പ്രദേശിൽ കുറഞ്ഞ ചിലവിൽ യാത്ര പോകാൻ പറ്റിയ സ്ഥലങ്ങൾ


എറണാകുളം പൂനെ എക്സ്പ്രസ്സ് - 2S ക്ലാസ്സിന് 250 രൂപയും, സ്ലീപ്പർ ക്ലാസിന് 420 രൂപയുമാണ് ചാർജ്ജ്. മംഗ്‌ളാദ്വീപ് എക്‌സ്‌പ്രസ് -  2S ക്ലാസ്സിന് 275 രൂപയും, സ്ലീപ്പർ ക്ലാസിന് 465  രൂപയുമാണ് ചാർജ്ജ്. ടെൻ ജാം എക്സ്പ്രസിൽ 2S ക്ലാസ്സിന് 260 രൂപയും, സ്ലീപ്പർ ക്ലാസിന് 435  രൂപയുമാണ് ചാർജ്ജ്.


ഗോവയിൽ എത്തി കഴിഞ്ഞാൽ യാത്രയ്ക്ക് ഗിയർലെസ് സ്കൂട്ടി വാടകയ്ക്ക് എടുക്കാം. ഓഫ് സീസണുകളിൽ അതായത് ഡിസംബർ, ജനുവരി ഒഴിച്ചുള്ള മാസങ്ങളിൽ 300 രൂപ വാടകയിൽ സ്കൂട്ടി ലഭിക്കും. അതായത് 2 ദിവസത്തെ ട്രിപ്പിന് ആകെ 600 രൂപ. ഇപ്പോൾ ഗോവയിൽ പെട്രോളിന് 96 രൂപയാണ്. 300 രൂപയുടെ പെട്രോൾ 3 ദിവസത്തേക്ക് ആവശ്യം വരും.


ALSO READ: Wildlife Safaris : കാട്ടിലേക്ക് യാത്ര പോകുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?


തിരികെയുള്ള യാത്രയും ട്രെയിനിൽ തന്നെയാകാം. ലോകമാന്യ തിലക് കൊച്ചുവേളി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ 2S ക്ലാസ്സിന് 275 രൂപയും, സ്ലീപ്പർ ക്ലാസിന് 465 രൂപയുമാണ് ചാർജ്ജ്. ഇൻഡോർ കൊച്ചുവേളി എക്സ്പ്രസിൽ 2S ക്ലാസ്സിന് 275 രൂപയും, സ്ലീപ്പർ ക്ലാസിന് 465 രൂപയുമാണ് ചാർജ്ജ്. 


യാത്രയുടെ ആകെ ചിലവ് - ട്രെയിൻ യാത്ര 2 സിറ്റിങ് ക്ലാസ്സിൽ      250 രൂപ, സ്കൂട്ടി വാടകയ്ക്ക് എടുക്കാൻ 600 രൂപ, തിരികെയുള്ള യാത്രയ്ക്ക് 250 രൂപ, പെട്രോളിന് 300 രൂപ. ആകെ യാത്ര ചിലവ് 1400 രൂപ.


താമസം 


താമസിക്കാൻ നിരവധി ഹോസ്റ്റലുകളും, ടെന്റുകളും, ബീച്ച് ഷാക്കുകളും ഗോവയിലുണ്ട്. 150 രൂപ മുതൽ ഇവിടെ ബെഡുകൾ ലഭിക്കും. 200 രൂപ ഒരു ദിവസം കൂട്ടിയാലും 2 ദിവസത്തേക്കുള്ള താമസ ചിലവ് 400 രൂപയാണ്.


ALSO READ: Assam Tour : യാത്ര ചെയ്യാൻ ഇഷ്ടമാണോ? എങ്കിൽ അസാമിലെ ഈ സ്ഥലങ്ങൾ ഒരിക്കലും ഒഴിവാക്കരുത്


ഭക്ഷണ ചിലവ് 


ഗോവയിൽ എത്തുന്ന ദിവസം രാത്രി ഭക്ഷണത്തിന് 200 രൂപ ചിലവാകും. അടുത്ത ദിവസം മൂന്ന് നേരത്തെ ഭക്ഷണത്തിന് 500 രൂപ. പിറ്റേന്ന് ഗോവയിൽ നിന്ന് തിരിക്കുന്ന ദിവസം ബ്രേക്ക് ഫാസ്റ്റും, ഉച്ച ഭക്ഷണവും കഴിക്കാൻ 300 രൂപ. ട്രയിനിലെ ഭക്ഷണത്തിന് 150 രൂപ വീതം. ആകെ ഭക്ഷണത്തിന് 1150 രൂപ.  നിങ്ങൾ മദ്യം കഴിക്കുന്ന ആളാണെങ്കിൽ കടകളിൽ നിന്ന് മദ്യം വാങ്ങുന്നതാണ് വിലകുറവ്. നിങ്ങളുടെ മദ്യത്തിന് ചിലവാക്കുന്ന പണം 500 രൂപയിൽ ഒതുക്കണം. 


അങ്ങനെയാണെങ്കിൽ ഗോവയിൽ പോകാൻ നിങ്ങൾക്ക് ആകെ ചിലവാകുന്നത് 3450 രൂപ.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.