തിരുവനന്തപുരം ജില്ലയിലെ കിളിമാനൂര്‍ ഗ്രാമ പഞ്ചായത്തിലെ കൈലാസം കുന്ന് ഗണപതി പാറയില്‍ എത്തിയാല്‍ താഴ്വാരത്തിനും കുന്നുകള്‍ക്കുമപ്പുറം ഇരുണ്ട് കിടക്കുന്ന അറബി ക്കടല്‍ കാണാം.കാലാവസ്ഥ കനിഞ്ഞാല്‍ കടലില്‍ കൂടെ കപ്പല്‍ കടന്ന് പോകുന്നത് കാണാനും കഴിയും.


COMMERCIAL BREAK
SCROLL TO CONTINUE READING


കുന്നിന്‍റെ നെറുകയില്‍ പരന്നുകിടക്കുന്ന വിശാലമായ പാറ, നല്ല ഇളം കാറ്റും ആസ്വദിച്ച് ഈ പാറപ്പുറത്ത് ഇരിക്കുന്നതിന് നിരവധിപേരാണ് വൈകുന്നേരങ്ങളില്‍ ഇവിടെ എത്തുന്നത്.



സംസ്ഥാന പാതയില്‍ കിളിമാനൂരിനും നിലമേലിനും ഇടയ്ക്ക് തട്ടത്തുമല ജംഗ്ഷനില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് രണ്ട് കിലോമീറ്റര്‍ യാത്ര ചെയ്‌താല്‍ കൈലാസം കുന്ന് ഗണപതി പാറയിലെത്താം.വാഹനം എത്തുന്നിടത്ത് നിന്നും പാറയുടെ മുകളിലേക്കെത്താന്‍ പടവുകള്‍ ഉണ്ട്.



പടവുകള്‍ കയറി മുകളിലെത്തിയാല്‍ വിശാലമായ പാറയാണ് ,താഴെയാകട്ടെ മരങ്ങള്‍ നിറഞ്ഞ പച്ചപ്പിന്‍റെ താഴ്വരയും.പാറയുടെ മുകളില്‍ ഗണപതി ക്ഷേത്രവുമുണ്ട്.ദിനം പ്രതി നിരവധി പേരാണ് ഇവിടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനായി എത്തുന്നത്.