ഇടുക്കി: ചുട്ടുപൊള്ളുന്ന വേനലിലും ജല സമൃദ്ധമാണ് പാമ്പാർ. ഉത്ഭവ സ്ഥാനം മുതല്‍ അമരാവതി അണക്കെട്ടിലേക്ക് ചേരും വരെ ഇരുകരകളിലുമുള്ളവര്‍ക്ക് നനവേകിയാണ് ഇത് ഒഴുകുന്നത്. തെളിഞ്ഞൊഴുകുന്ന പാമ്പാറിലെ വെള്ളത്തിന് നട്ടുച്ചനേരത്തും കുളിരുന്ന തണുപ്പാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മലനിരകൾ നിറഞ്ഞ തലയാർ എട്ടാം മൈലിൽ നിന്നാണ് പാമ്പാർ ഒഴുകിയിറങ്ങുന്നത്. കാപ്പിസ്റ്റോറും പള്ളനാടും ആനക്കാല്‍പ്പെട്ടിയും നാച്ചിവയലും കോവില്‍ക്കടവും മറയൂരും മേലാടിയുമൊക്കെ പിന്നിട്ട് ചിന്നാര്‍ വഴി പാമ്പാര്‍ അമരാവതി അണക്കെട്ടില്‍ ചേരുന്നു. ചുട്ടുപൊള്ളുന്ന ഈ വേനൽക്കാലത്തും പാമ്പാർ ജല സമൃദ്ധമാണ്.


ALSO READ: മഴയും വെയിലും മഞ്ഞും ഞൊടിയിടയിൽ മാറി മറിയും! അത്ഭുതമാണീ രാജാത്തോട്ടം...


നയന മനോഹര കാഴ്ച്ച നല്‍കുന്ന തൂവാനം വെള്ളച്ചാട്ടം പാമ്പാറിന്റെ സംഭാവനയാണ്. ഉത്ഭവ സ്ഥാനം മുതല്‍ അമരാവതി അണക്കെട്ടില്‍ ചേരും വരെ ഇരുകരകളിലുമുള്ളവര്‍ക്ക് നനവേകിയാണ് പാമ്പാര്‍ ഒഴുകുന്നത്. കൃഷിക്കായുള്ള ജലസേചനത്തിനുള്‍പ്പെടെ നിരവധിപേർ പാമ്പാറിനെ ആശ്രയിക്കുന്നുണ്ട്.


തെളിഞ്ഞൊഴുകുന്ന പാമ്പാറിലെ വെള്ളത്തിന് നട്ടുച്ചനേരത്തും കുളിരാണ്. കൊടും വേനലും ചൂടും ഹൈറേഞ്ചേിലെ ഒട്ടുമിക്ക പുഴകളുടെയും ഒഴുക്ക് കവര്‍ന്നപ്പോള്‍ വേനല്‍ വറുതിയെ വകവയ്ക്കാതെ ജലസമൃദ്ധമായങ്ങനെ ഒഴുകുകയാണ് പാമ്പാർ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.