കോഴിക്കോട് ജില്ലയിലെ  ബാലുശ്ശേരിയുടെ മീശപുലിമല ആയ പൊക്കുന്ന് മല സഞ്ചാരികളെ ആകര്‍ഷിക്കുകയാണ്.
ഇത്രയും മനോഹരമായ സ്ഥലം ,പ്രകൃതി രമണീയമായ സ്ഥലം,അങ്ങനെ പൊക്കുന്നു മലയെ എങ്ങനെ വേണമെങ്കിലും വിശേഷിപ്പിക്കാം.
ഒരു വിശേഷണവും പ്രകൃതിയുടെ ഈ അഭൗമ സൗന്ദര്യത്തിന് അധികമാകില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING



 ബാലുശ്ശേരി കോഴിക്കോട് റോഡിൽ നന്മണ്ടയിൽ നിന്നാണ് പൊക്കുന്ന് മലയിലേക്കുള്ള യാത്ര പോകേണ്ടത് താഴെ വണ്ടി പാർക്ക് ചെയ്ത് നടന്ന് കയറാം.



നല്ല പുൽമെത്ത വിരിച്ച പോലെ മല നിറയെ പുല്ലാണ് .ഈ പുല്ലും ഇവിടുത്തെ ഒരു ക്ഷേത്രവുമായി ഒരു ബന്ധമുണ്ട് ചീക്കിലോട് കരിങ്കാളികാവ് ക്ഷേത്രം ആണത്. 
ആ ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളത്ത് വരുമ്പോൾ ഈ മലമുകളിൽ വന്ന് പുല്ല് ചെറിയ ചെറിയ കറ്റയാക്കി കെട്ടി ആളുകൾ ഒരുമിച്ച് മേള വാദ്യങ്ങളുമായി 
ക്ഷേത്രത്തിലേക്ക് എഴുന്നള്ളും അതൊരു പ്രധാന വഴിപാട് ആണ് വർഷത്തിൽ ഒരിക്കൽ ഉത്സവത്തിന് മാത്രമാണ് ഇത് നടക്കുന്നത്.


 പ്രകൃതി കണ്ണിന്  അതി മനോഹരമായ വിരുന്നൊരുക്കുന്നത് കാണണമെങ്കില്‍ സന്ധ്യക്ക്  പൊക്കുന്ന് മലയിലെത്തണം.സായം സന്ധ്യയില്‍ പൊക്കുന്ന് മലയുടെ വശ്യമായ സൗന്ദര്യം ദൃശ്യമാകും.



സൂര്യപ്രകാശം തട്ടി മലയിലെ ഓരോ പുൽനാമ്പുകളും സ്വർണ്ണ നിറമണിഞ്ഞ്, നല്ല തണുത്ത കാറ്റ് മെല്ലെ വീശുമ്പോള്‍  അതൊന്ന് ആസ്വദിക്കാന്‍ തോന്നാത്തവര്‍ ആരാണുള്ളത്.


 


പുലര്‍ച്ചെയിലും ഇവിടെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാന്‍ നിരവധി പേര്‍ എത്തുന്നുണ്ട്.  കോഴിക്കോടൻ മീശപുലിമല സഞ്ചാരികളെ വിളിക്കുകയാണ്‌.
പ്രകൃതി കനിഞ്ഞ്‌ നല്‍കിയ ആ സൗന്ദര്യം ആസ്വധിക്കുന്നതിന്.