Ranthambore’s First Woman Naturalist : പുരുഷന്മാർ മാത്രം നയിച്ചിരുന്ന രൺതംബോർ വന്യ ജീവി സങ്കേതത്തിൽ ഏക സ്ത്രീ സാന്നിധ്യമായി സുരജ് ഭായ് മീന
2007 ൽ, പതിനാറാമത്തെ വയസിലാണ് സൂരജ് രൺതംബോറിൽ പ്രവർത്തിക്കാൻ ആരംഭിച്ചത്. ഇതിനോടൊഅനുബന്ധിച്ച് നിരവധി ബുദ്ധിമുട്ടുകളും തടസങ്ങളുമാണ് സൂരജിന് നേരിടേണ്ടി വന്നത്.
Ranthambore : പുരുഷന്മാർ മാത്രം പ്രകൃതി വിദഗ്ദ്ധരായി എത്തിയിരുന്ന രൺതംബോർ വന്യ ജീവി സങ്കേതത്തിൽ പ്രകൃതി വിദഗ്ദ്ധയായി ഒരു വനിത. 33 - ക്കാരിയായ സുരജ് ഭായ് മീനയാണ് രൺതംബോർ വന്യ ജീവി സങ്കേതത്തിലെ ആദ്യ വനിത പ്രകൃതി വിദഗ്ദ്ധയായി പ്രവർത്തനം ആരംഭിച്ചത്. ഇതുവരെ സുരജ് ഭായ് മീനയുടെ നേതൃത്വത്തിൽ 7000 ടൂറുകൾ നടത്തി കഴിഞ്ഞു.
2007 ൽ, പതിനാറാമത്തെ വയസിലാണ് സൂരജ് രൺതംബോറിൽ പ്രവർത്തിക്കാൻ ആരംഭിച്ചത്. ഇതിനോടൊഅനുബന്ധിച്ച് നിരവധി ബുദ്ധിമുട്ടുകളും തടസങ്ങളുമാണ് സൂരജിന് നേരിടേണ്ടി വന്നത്. രൺതംബോർ വനായ ജീവി സങ്കേതത്തിന് സമീപത്തുള്ള ഭൂരി പഹാഡി എന്ന ഗ്രാമത്തിലാണ് സൂരജ് ജനിച്ചത്.
ഇവിടെ പെൺകുട്ടികൾക്ക് പഠിക്കാനോ, സ്‌കൂളിൽ പോകാനോ അനുവാദമുണ്ടായിരുന്നില്ലെന്ന് സൂരജ് പറഞ്ഞു. ഈ ഗ്രാമങ്ങളിൽ സ്ത്രീകളുടെ ഏക ജോലി പാചകം ചെയ്യുകയും, വീട്ടു ജോലികൾ ചെയ്യുകയും, പ്രസവിക്കുകയും മാത്രമായിരുന്നു. മാത്രമല്ല പെൺകുട്ടികൾക്ക് വിദ്യഭ്യാസം ഉണ്ടെങ്കിൽ ഇരട്ടി സ്ത്രീധനം കൊണ്ടുക്കേണ്ട അവസ്ഥയായിരുന്നുവെന്നനും സൂരജ് കൂട്ടി ചേർത്തു. ദി ബെറ്റർ ഇന്ത്യ നടത്തിയ അഭിമുഖത്തിലാണ് സൂരജ് ഈ വിവരം പറഞ്ഞത്.
സുരജിന്റെ സഹോദരൻ ഹേമരാജ് രൺതംബോറിൽ പ്രവര്ത്തിച്ച വരികെയായിരുന്നു. ഇങ്ങനെ ഹേമരാജിനൊപ്പം ആ വനത്തിൽ നടത്തിയ യാത്രകളിലാണ് തനിക്ക് ഈ ജോലിയോട് താല്പര്യം തോന്നിയതെന്ന് സൂരജ് പറഞ്ഞു. കൂടാതെ ഹേമരാജിന്റെ നിർബന്ധത്തെ തുടർന്നാണ് സവായ് മധോപൂരിൽ സ്കൂളിൽ പോകാൻ അനുവാദം കിട്ടിയതെന്നും സൂരജ് പറഞ്ഞു. അതായിരുന്നു തന്റെ ജീവിതത്തിൽ ഏറ്റവും നല്ല ദിവസങ്ങളെന്ന് സൂരജ് പറഞ്ഞു.
ട്രെയിനിങ് പൂർത്തിയാക്കി, ജോലി ആരംഭിച്ചപ്പോൾ നിരവധി പ്രശ്‍നങ്ങൾ നേരിടേണ്ടി വന്നിരുന്നുവെന്ന് സൂരജ് പറയുന്നു. വിദേശ സഞ്ചാരികൾ തന്നെ വഴിതെറ്റിക്കുമെന്ന് വീട്ടുക്കാർ പറഞ്ഞിരുന്നതായി സൂരജ് പറയുന്നു. അതിനോടൊപ്പം തന്നെ കൂടി ജോലി ചെയ്തിരുന്നവരിൽ നിന്നും കളിയാക്കലുകൾ ഉണ്ടായിരുന്നുവെന്നും സൂരജ് ഓർക്കുന്നു.
വീട്ടുകാരുടെ ജോലിയോടുള്ള മനോഭാവം മാറാൻ ഒരുപാട് കാലം എടുത്തുവെന്ൻ സൂരജ് പറയുന്നു പെൺകുട്ടികൾ വീട്ടിൽ ഇരിക്കേണ്ടവർ ആണെന്നായിരുന്നു അവരുടെ പക്ഷം. ഗ്രാമം മുഴുവൻ ജോലി ഉപേക്ഷിക്കാൻ നിർബന്ധിച്ചിരുന്നതായി സൂരജ് പറയുന്നു. എന്നാൽ ഈ പ്രശ്‍നങ്ങൾക്കിടയിലും തന്റെ സഹോദരൻ ഹേമരാജ് പിന്തുണയും തന്നിരുന്നതായി സൂരജ് പറഞ്ഞു.
ഭാഷയും, വിഷയത്തിലെ അറിവുമായിരുന്നു താൻ നേരിട്ടിരുന്ന മറ്റൊരു പ്രശ്‌നമെന്ന് സൂരജ് പറഞ്ഞിരുന്നു. വിദേശ സഞ്ചാരികളോട് മൃഗങ്ങളുടെ പേര് ഇംഗ്ലീഷിൽ പറഞ്ഞ് മനസിലാക്കാൻ അറിയില്ലായിരുന്നുവെന്നും, പിനീട് അതിനെ കുറിച്ച് പഠിച്ചുവെന്നും സൂരജ് പറഞ്ഞു. അതിനോടൊപ്പം തന്നെ കടുവകളെ കുറിച്ചും വിശദമായ പടന്മാ സൂരജ് നടത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...