കണ്ടാലും കണ്ടാലും മതി വരാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ കൂട്ടമാണ്‌  കേരളം. ദൈവത്തിന്‍റെ സ്വന്തം നാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളം വിനോദ സഞ്ചാരികള്‍ക്ക് പറുദീസയാണ്. കേരങ്ങളുടെ നാടായ കേരളത്തിലേക്ക് യാത്ര തിരിച്ചാല്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചില സ്ഥലങ്ങള്‍ ഉണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആലപ്പുഴതനത് ജലസ്രോതസ്സുകൾ സ്വന്തമായുള്ള കേരളത്തിലെ നഗരം. ഹൗസ് ബോട്ടുകൾക്ക് പേരുകേട്ട ആകർഷണീയമായ പ്രകൃതിദൃശ്യങ്ങളിലേക്ക് ഹാർദ്ദവമായി സ്വാഗത‌മോതുന്ന കിഴക്കിന്‍റെ വെനീസ്. 


എവിടെ നോക്കിയാലും വെള്ളം. ഇതാണ് മറ്റു ജില്ലകളിൽ നിന്ന് ആലപ്പുഴയെ വേറിട്ട് നിർത്തുന്നത്. 



കായൽ ടൂറിസത്തിന്‍റെ പേരിലാണ് ആലപ്പുഴ ഇന്ന് ഏറേ അറിയപ്പെടുന്നതെങ്കിലും, ആലപ്പുഴയിലെ തീർത്ഥാടന കേന്ദ്രങ്ങളും ഉത്സവങ്ങളും ബീച്ചുകളും സംസ്കാരവും സഞ്ചാരികളെ ആകർഷിപ്പിക്കുന്നതാണ്.


ബേക്കല്‍ കോട്ടകേരളത്തിലെ ഏറ്റവും വലിയ ചെങ്കല്‍ക്കോട്ട. 300 ലേറെ വര്‍ഷത്തെ പഴക്കമുള്ള ബേക്കല്‍കോട്ട കാലാതീതവും വളരെയേറെ ചരിത്ര പ്രാധാന്യവുമുള്ളതുമാണ്. 


വലിപ്പം കൊണ്ടും സംരക്ഷണം കൊണ്ടും മറ്റു കോട്ടകളുടെ മുമ്പില്‍ സ്ഥാനം പിടിച്ചിട്ടുമുണ്ട്‌. 



കടലിലേയ്‌ക്കിറങ്ങി കിടക്കുന്ന കോട്ടയും നയനമോഹനമായ കടല്‍തീരവും, അതിമനോഹരമായ പ്രകൃതിയും സന്ദര്‍ശകരെ വളരെ ഏറെ ആകര്‍ഷിക്കുന്നു. 


കാസര്‍ഗോഡ്‌ ദേശീയപാതയുടെ തെക്കുഭാഗത്ത്‌ 16 കി.മീറ്റര്‍ ദൂരെയാണ്‌ ബേക്കല്‍.


കൊച്ചിഅറബിക്കടലിന്‍റെ റാണി, കേരളത്തിന്‍റെ ഗോവ എന്നിങ്ങനെ മറ്റ് പേരുകളുള്ള കൊച്ചി ചരിത്ര സ്മാരകങ്ങളുടെ നാടാണ്.  


ആഗോള ടൂറിസം നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ ആദ്യ നഗരമാണ് കൊച്ചി. 



തട്ടേക്കാട് പക്ഷിസങ്കേതം, പുതുവൈപ്പ് ലൈറ്റ് ഹൗസ്, മുനമ്പം മുസിരിസ് ബീച്ച്, ഹില്‍ പാലസ്, ഭൂതത്താന്‍ക്കെട്ട്, കോടനാട് അഭയാരണ്യം, ഇരിങ്ങോള്‍ വനം, കല്ലില്‍ ഗുഹാ ക്ഷേത്രം, ചെറായി ബീച്ച് എന്നിവയാണ് കൊച്ചിയില്‍ പ്രധാനമായും സഞ്ചാരികളെ ആകര്‍ഷിക്കുന്ന സ്ഥലങ്ങള്‍. 


കോവളംദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ അറബിക്കടലിന്‍റെ ഓരം ചേര്‍ന്നിരിക്കുന്ന സ്വപ്നസുന്ദരമായ സ്ഥലം. 


കോവളം ബീച്ചും, കോവളം കൊട്ടാരവുമാണ് ഇവിടുത്തെ പ്രധാന പ്രത്യേകതകള്‍. വിനോദവും ഉല്ലാസവും പകരുന്ന ഒട്ടേറെ ഘടകങ്ങള്‍ കോവളത്ത് ഒത്തു ചേരുന്നു. 



സൂര്യസ്‌നാനം, നീന്തല്‍, ആയുര്‍വേദ മസാജിങ്ങ്, കലാപരിപാടികള്‍ കട്ടമരത്തിലുള്ള സഞ്ചാരം തുടങ്ങിയവയ്‌ക്കെല്ലാമുള്ള സൗകര്യം ഇവിടെയുണ്ട്.


കുട്ടനാട്കേരളത്തിന്‍റെ നെല്ലറ എന്നറിയപ്പെടുന്ന കുട്ടനാട് പ്രദേശത്താണ് വിഖ്യാതമായ വേമ്പനാട് കായല്‍.


നാല്  വശവും വെള്ളത്താല്‍ ചുറ്റപ്പെട്ട കൃഷിയും കര്‍ഷകരും നിറഞ്ഞ നന്മയുള്ള നാട്. എല്ലാ അര്‍ത്ഥത്തിലും ഒരു കര്‍ഷക സമൂഹമാണിവിടെയുള്ളത്. 



സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 4 മുതല്‍ 10 വരെ അടി താഴ്ചയില്‍ കൃഷി നടത്തുന്ന പ്രദേശമെന്ന പ്രത്യേകത മാത്രമല്ല തനതായ സാമൂഹ്യ സാംസ്‌കാരിക അന്തരീക്ഷവും കുട്ടനാടിന് സ്വന്തമാണ്. 


പമ്പ, മീനച്ചില്‍, അച്ചന്‍കോവില്‍, മണിമല എന്നീ 4 പ്രധാന നദികള്‍ ഈ മേഖലയിലൂടെ ഒഴുകുന്നു.


മൂന്നാര്‍പ്രകൃതിയുടെ കാന്‍വാസിലെ തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ സുന്ദരമായ ഹില്‍ സ്റ്റേഷന്‍‍. തെളിഞ്ഞ അന്തരീക്ഷവും, നേര്‍ത്ത കാറ്റും കണ്ണിന് കുളിര്‍മ നല്‍കുന്ന പച്ചപ്പുമാണ് ഇവിടുത്തെ പ്രത്യേകത.  


മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടല എന്നീ മൂന്ന് ജലപ്രവാഹങ്ങളുടെ സംഗമ സ്ഥാനമാണിത്.



വിശാലമായ തേയില തോട്ടങ്ങള്‍, കോളോണിയല്‍ പാരമ്പര്യം പേറുന്ന ബംഗ്ലാവുകള്‍, വെള്ളച്ചാട്ടങ്ങള്‍, ശീതകാലാവസ്ഥ എന്നിവയാണ് മൂന്നാറിനെ ശ്രദ്ധേയമാക്കുന്നത്. 


ട്രക്കിംഗിനും മലനിരകളിലെ ബൈക്ക് സഞ്ചാരത്തിനും താത്പര്യമുള്ളവരെയും മൂന്നാര്‍ നിരാശപ്പെടുത്തില്ല.


തേക്കടിഅത്യപൂര്‍വ്വമായ വിസ്മയാനുഭവങ്ങള്‍ സന്ദര്‍ശകന് സമ്മാനിക്കുന്ന ടൂറിസ്റ്റ് കേന്ദ്ര൦. 


ആനക്കൂട്ടങ്ങൾ, അനന്തമായ മലനിരകൾ, സുഗന്ധവ്യഞ്ജന തോട്ടങ്ങൾ എന്നിവയാണ് തേക്കടിയുടെ പ്രത്യേകതകള്‍. 



ബോട്ട് സവാരിയും ബാംബൂ റാഫ്റ്റിംഗും നടത്താന്‍ ഇവിടെ സൗകര്യമുണ്ട്. ഇന്ത്യയിലെ തന്നെ മികച്ച ഇക്കോ ടൂറിസം മേഖലയായ ഇവിടെ നാച്വറല്‍ വോക്കിംഗ്, ഗ്രീന്‍ വോക്കിംഗ്, ക്ലൗഡ് വോക്കിംഗ് എന്നീ ആക്റ്റിവിറ്റികളുമുണ്ട്. 


പെരിയാര്‍ വന്യജീവി സങ്കേതവും പെരിയാര്‍ തടാകവുമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. 


തൃശ്ശൂര്‍പൂരങ്ങളുടെ നാടായ തൃശ്ശൂര്‍  കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം എന്ന പേരിലും അറിയപ്പെടുന്നു. 



ക്ഷേത്രങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, അണക്കെട്ടുകള്‍, വന്യജീവി സങ്കേതങ്ങള്‍, മ്യൂസിയങ്ങള്‍, ബീച്ചുകള്‍, കായലുകള്‍ അങ്ങനെ ഒരു സഞ്ചാരി തിരയുന്നതെല്ലാം തൃശൂരിലുണ്ട്. 


വാഗമണ്‍മലനിരകളുടെ മറവിൽ നിന്നും ചെമ്മരിയാട്ടിൻ കൂട്ടങ്ങളെപ്പോലെ ഉയർന്നു വരുന്ന കോടമഞ്ഞ് വാരിവിതറുന്ന സുഖകരമായൊരു തണുപ്പും. 


തേയിലത്തളിരുകളിൽ പ്രതിഫലിയ്ക്കുന്ന സൂര്യരശ്മികളുടെ സുവർണ്ണകാന്തിയും, ചൂടുചായയുടെ സുഗന്ധം വഹിച്ചെത്തുന്ന കുളിർകാറ്റും വാഗമണ്ണിന് മാത്രം സ്വന്തം.



ബ്രിട്ടീഷ്‌കാര്‍ കിഴക്കിന്‍റെ സ്‌കോട്ട്ലാന്‍ഡ്‌ എന്ന ഓമനപ്പേരില്‍ വിളിച്ച കേരളത്തിന്‍റെ സ്വകാര്യ അഹങ്കാരമാണ് വാഗമണ്‍. പൈന്‍ ഫോറസ്റ്റ്, തങ്ങള്‍പാറ, മൊട്ടകുന്ന് തുടങ്ങി നിരവധി ഇടങ്ങള്‍ ഇവിടെ വിനോദസഞ്ചാരികള്‍ക്കായുണ്ട്. 


വയനാട്ഉദയസൂര്യന്‍റെ  സുവർണ കിരണങ്ങൾ നെല്‍പ്പാടങ്ങളില്‍ തട്ടുമ്പോളുണ്ടാകുന്ന സമാനതകളില്ലാത്ത സുന്ദര പ്രകൃതി. പുരാതന ക്ഷേത്രങ്ങള്‍, വനങ്ങള്‍, വന്യജീവികള്‍, ഹില്‍സ്റ്റേഷനുകള്‍ എന്നിങ്ങനെ കാഴ്ചകളുടെ സ്വര്‍ഗഭൂമി ഒരുക്കുന്ന നഗരം. 



ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ കാഴ്ചകളുടെ സ്വര്‍ഗഭൂമിയാണ് വയനാട്. വളരെയധികം പ്രത്യേകതകളുള്ള വയനാടിൽ കാണാനായി പല  സ്ഥലങ്ങളുമുണ്ട്.


സൂചിപ്പാറ വെള്ളച്ചാട്ടം, എടക്കൽ ഗുഹ, പൂക്കോടുതടാകം, അങ്ങനെ നീളും ആ പട്ടിക. പ്രധാനപ്പെട്ട രണ്ടു വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളായ മുത്തങ്ങയും തോല്പെട്ടിയും വയനാട്ടിലാണുള്ളത്.