ന്യൂഡല്‍ഹി: രാജധാനി ട്രെയിനില്‍ യാത്ര ചെയ്യാനായി ബുക്ക് ചെയ്ത ടിക്കറ്റ് കണ്‍ഫേം ആയില്ലെങ്കില്‍ പകരം എയര്‍ ഇന്ത്യ ടിക്കറ്റ് ലഭിക്കുന്ന സംവിധാനം വരുന്നു. ഐആര്‍സിടിസി വഴി തന്നെയാകും  വിമാന  ടിക്കറ്റും ലഭ്യമാക്കുക. ഇത് സംബന്ധിച്ച് ഐആര്‍സിടിസിയും എയര്‍ ഇന്ത്യയും തമ്മില്‍ കരാറായി. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജധാനി ടിക്കറ്റ് കണ്‍ഫേം ആകാത്ത യാത്രക്കാര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ യാത്ര ചെയ്യേണ്ട റൂട്ടിലുള്ള വിമാന സര്‍വീസില്‍ സീറ്റ് അനുവദിക്കുന്ന തരത്തിലാണ് കരാര്‍ തയ്യാറാക്കിയത്. രാജധാനിയില്‍ സെക്കന്റ് ക്ലാസ്, തേര്‍ഡ് ക്ലാസ് എസി ബുക്ക് ചെയ്തവര്‍ക്ക് വിമാന ടിക്കറ്റിനായി 2000 രൂപ വരെ അധികം നല്‍കേണ്ടി വരും. കരാറില്‍ ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളെ കുറിച്ചും മറ്റ് നിബന്ധനകളെ കുറിച്ചും ചര്‍ച്ച നടക്കുകാണെന്ന് എയര്‍ ഇന്ത്യ ചെയര്‍മാനും എംഡിയുമായ അശ്വനി ലൊഹാനി പറഞ്ഞു.അടുത്ത മാസത്തോടെ പദ്ധതി പ്രവര്‍ത്തികമാക്കുമെന്നാണ് സൂചന.