പാകിസ്താനിൽ സ്ഫോടനത്തിൽ 12 മരണം, നിരവധി പേർക്ക് പരിക്ക്
സ്ഫോടനത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Islamabad: പാകിസ്താനിലെ സിന്ധ് പ്രവിശ്യയിൽ ഗ്യാസ് പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി പാകിസ്ഥാൻ മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കറാച്ചിയിലെ ഷേർഷാ പരാച ചൗക്കിലെ കെട്ടിടത്തിൽ ഇന്ന് ഉച്ചയ്ക്കാണ് സ്‌ഫോടനമുണ്ടായതെന്ന് പാകിസ്ഥാൻ ദിനപത്രമായ ദി എക്‌സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
രക്ഷാപ്രവർത്തകരും പോലീസും സ്ഥലത്തെത്തിയിരുന്നു. സ്ഫോടനത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് അധികൃതർ അറിയിച്ചത്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
Also Read: UK Covid 19 :യുകെ യിൽ കോവിഡ് രോഗബാധ വർധിക്കുന്നു, ഒരു ദിവസം മാത്രം 93,000 കോവിഡ് കേസുകൾ
സ്ഫോടനത്തിൽ കെട്ടിടത്തിന് സമീപം പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും സമീപത്തുള്ള ബാങ്ക് കെട്ടിടത്തിനും ഒരു പെട്രോൾ പമ്പിനും കേടുപാടുകൾ സംഭവിച്ചു.
Also Read: North Korea: 'ചിരിയ്ക്കാൻ വിലക്ക്'! ഉത്തര കൊറിയയിൽ നിന്നും വിചിത്ര വാർത്ത, കാരണം അറിയാം
സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ബോംബ് നിർവീര്യമാക്കൽ സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...