Bangladesh Explosion: ബംഗ്ലാദേശ് ധാക്കയിലെ സ്ഫോടനത്തിൽ 11 പേർ മരിച്ചു; 70 പേർക്ക് പരിക്ക്
ധാക്കയിലെ സ്ഫോടനത്തിൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ബഹുനില കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് സ്ഫോടനമുണ്ടായത്.
ധാക്ക: ബംഗ്ലാദേശിലെ ധാക്കയിലുണ്ടായ സ്ഫോടനത്തിൽ 11 പേർ മരിച്ചു. എഴുപതിലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. വൈകുന്നേരം 4:50 ഓടെയാണ് സ്ഫോടനമുണ്ടായത്. ഒരു ബഹുനില കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. ധാക്കയിലെ തിരക്കേറിയ മാർക്കറ്റ് ഏരിയയിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. സ്‌ഫോടനത്തെ തുടർന്ന് അഞ്ച് അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ ധാക്ക മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. പരിക്കേറ്റവർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. സ്‌ഫോടനത്തിൽ റോഡിന്റെ എതിർവശത്ത് നിന്നിരുന്ന ബസിനും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുണ്ട്.
Suicide Bomb Blast In Pakistan: പാകിസ്ഥാനിൽ ചാവേർ ബോംബാക്രമണം; ആറ് പോലീസുകാർ കൊല്ലപ്പെട്ടു, 11 പേർക്ക് പരിക്ക്
പാകിസ്ഥാൻ: പാകിസ്ഥാനിലെ ബോലാനിൽ ചാവേർ ബോംബ് ആക്രമണത്തിൽ ഒമ്പത് പോലീസുകാർ കൊല്ലപ്പെട്ടു. 11 പേർക്ക് പരിക്കേറ്റു. തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ബലൂചിസ്ഥാൻ മേഖലയിലെ ബോലാനിലാണ് ആക്രമണമുണ്ടായത്. സിബി, കാച്ചി അതിർത്തിയോട് ചേർന്നുള്ള പ്രദേശമായ കാംബ്രി പാലത്തിലാണ് സ്‌ഫോടനമുണ്ടായതെന്ന് കാച്ചി സീനിയർ പോലീസ് സൂപ്രണ്ട് (എസ്‌എസ്‌പി) മഹമൂദ് നോട്സായി പാകിസ്ഥാൻ മാധ്യമമായ ഡോണിനോട് പറഞ്ഞു.
ചാവേർ ബോംബ് ആക്രമണമാണെന്ന് സംശയിക്കുന്നതായും ആക്രമണത്തിന്റെ നിജസ്ഥിതി പോലീസ് അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു. ബോംബ് സ്ക്വാഡുകളും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണെന്നും നോട്സായി പറഞ്ഞു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ചാവേർ ബോംബ് സ്‌ഫോടനത്തിൽ മരിച്ച പോലീസുകാർ ബലൂചിസ്ഥാൻ കോൺസ്റ്റാബുലറി (ബിസി) അംഗങ്ങളാണ്. സുപ്രധാന സംഭവങ്ങളിലും ജയിലുകൾ ഉൾപ്പെടെയുള്ള സെൻസിറ്റീവ് മേഖലകളിലും സുരക്ഷ ഒരുക്കുന്നതിനുള്ള പ്രവിശ്യാ പോലീസ് സേനയുടെ ഒരു വകുപ്പാണ് ബലൂചിസ്ഥാൻ കോൺസ്റ്റാബുലറി.
ബലൂചിസ്ഥാൻ മുഖ്യമന്ത്രി മിർ അബ്ദുൾ ഖുദൂസ് ബിസെഞ്ചോ ആക്രമണത്തെ അപലപിച്ചു. ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ (100 മൈൽ) കിഴക്കുള്ള സിബ്ബി നഗരത്തിലാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. ചാവേർ മോട്ടോർ ബൈക്ക് ഓടിച്ച് ട്രക്കിന് പിന്നിൽ ഇടിക്കുകയായിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അബ്ദുൾ ഹായ് ആമിർ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...