ലണ്ടന്‍: ജീവിതത്തില്‍ നിനച്ചിരിക്കാതെ വന്ന ഒരനുഭവം പങ്ക് വെച്ചിരിക്കുകയാണ് യുകെ സ്വദേശിയായ ഒരു കൗമാരക്കാരി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതു വരെ കേള്‍ക്കാന്‍ തന്നെ സാധ്യതയില്ലാത്ത അമ്പരപ്പിക്കുന്നൊരു സാഹചര്യത്തിലൂടെയാണ് എബോണി സ്റ്റീവെന്‍സണ്‍ എന്ന പതിനെട്ടുകാരി കടന്ന് പോയത്. 


കടുത്ത തലവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റായ എബോണി നാല് ദിവസത്തിന് ശേഷമാണ് കോമയില്‍ നിന്നുണര്‍ന്നത്. കണ്ണ് തുറന്ന് നോക്കുമ്പോഴാണ് അരികില്‍ കിടക്കുന്ന സുന്ദരിയായ പെണ്‍കുഞ്ഞിനെ എബോണി കാണുന്നത്. 


ഡോക്ടര്‍മാര്‍ക്ക് തെറ്റുപറ്റിയതാകാമെന്ന് കരുതി കുഞ്ഞിനെ തന്‍റെ അടുത്ത് നിന്ന് എടുത്ത് കൊണ്ടുപോകാന്‍ എബോണി ഡോക്ടര്‍മാരോട് പറഞ്ഞു. 



പിന്നീട് ഡോക്ടര്‍ പറഞ്ഞാണ് കുഞ്ഞ് തന്‍റേതാണെന്ന് എബോണി അറിയുന്നത്. എല്ലാ മാസവും കൃത്യമായി മാസമുറ വന്നിരുന്ന താന്‍ ഗര്‍ഭിണിയായിരുന്നുവെന്ന് എബോണിയ്ക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല.  


എബോണിയുടെ അവിശ്വസനീയത കണ്ട ഡോക്ടര്‍മാര്‍ അവളുടെ ശരീരത്തിന്‍റെ അവസ്ഥയെക്കുറിച്ച് വിശദീകരിച്ചു. ഇരട്ട ഗര്‍ഭപാത്രം ഉണ്ടാകുന്ന യൂട്രസ് ഡൈഡെല്‍ഫിസ് എന്ന അവസ്ഥയായിരുന്നു എബോണിയ്ക്ക്. 


ഗര്‍ഭപാത്രങ്ങളിലൊന്നില്‍ കുഞ്ഞു വളര്‍ന്നാലും രണ്ടാമത്തെ ഗര്‍ഭപാത്രം മാസം തോറും അണ്ഡവിസര്‍ജനം നടത്തി ആര്‍ത്തവമുണ്ടാക്കും. എന്താണെങ്കിലും, അപ്രതീക്ഷിതമായി ലഭിച്ച കുഞ്ഞ് രാജകുമാരിയിപ്പോള്‍ എബോണിയുടെ ജീവനാണ്.