Accident: യുഎസിലുണ്ടായ വാഹനാപകടത്തിൽ തെലങ്കാന സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾ മരിച്ചു
![Accident: യുഎസിലുണ്ടായ വാഹനാപകടത്തിൽ തെലങ്കാന സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾ മരിച്ചു Accident: യുഎസിലുണ്ടായ വാഹനാപകടത്തിൽ തെലങ്കാന സ്വദേശികളായ രണ്ട് വിദ്യാർത്ഥികൾ മരിച്ചു](https://malayalam.cdn.zeenews.com/malayalam/sites/default/files/styles/zm_500x286/public/2024/04/23/265404-us-accident.jpg?itok=QmbzlDHN)
US Accident: ഇരുവരും അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റില്‍ കംപ്യൂട്ടര്‍ സയന്‍സ് ബിരുദ വിദ്യാര്‍ത്ഥികളായിരുന്നു എന്നാണ് റിപ്പോർട്ട്.
അമേരിക്ക: യുഎസിലെ അരിസോണയിലുണ്ടായ വാഹനാപകടത്തില്‍ തെലങ്കാന സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ നിവേശ് മുക്ക, ഗൗതം പാര്‍സി എന്നിവരാണ് മരിച്ചത്. ശനിയാഴ്ച അരിസോണയിലെ പിയോരിയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
Also Read: തായ്‌വാനിൽ വീണ്ടും ഭൂചലനം; ഒറ്റരാത്രിയിൽ അനുഭവപ്പെട്ടത് 80 ലേറെ ഭൂചലനങ്ങൾ
ഇരുവരും അരിസോണ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റില്‍ കംപ്യൂട്ടര്‍ സയന്‍സ് ബിരുദ വിദ്യാര്‍ത്ഥികളായിരുന്നു എന്നാണ് റിപ്പോർട്ട്. മൃതദേഹം ഇന്ത്യയിലെത്തിക്കുന്ന നടപടികള്‍ക്കായി കുടുംബാംഗങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ സഹായം തേടിയിട്ടുണ്ട്.
Also Read: 8 ദിവസത്തിനുള്ളിൽ കുബേരയോഗം: ഈ രാശിക്കാർ ഒറ്റ രാത്രികൊണ്ട് കോടീശ്വരന്മാരാകും
സുഹൃത്തുക്കളുമായി യൂണിവേഴ്‌സിറ്റിയില്‍ നിന്നും തിരികെ പോകുന്നതിനിടെയായിരുന്നു അപകടം. അപകടം നടന്ന സ്ഥലത്തു വെച്ചുതന്നെ നിവേശും ഗൗതവും മരിക്കുകയായിരുന്നു. രണ്ട് വാഹനങ്ങളുടേയും ഡ്രൈവര്‍മാര്‍ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.