കാഠ്മണ്ഡു: നേപ്പാളില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് അപകടത്തില്‍ 23 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബസ് റോഡില്‍ നിന്നും 700 അടി താഴ്ചയിലുള്ള കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. കോളേജ് വിദ്യാത്ഥികളും അധ്യാപകരും അടങ്ങുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. പഠനയാത്രകഴിഞ്ഞ് ഡാംഗ് ജില്ലയില്‍ നിന്ന് ഗൊരാഹിയിലേക്ക് മടങ്ങുകയായിരുന്ന ബസാണ് കൊക്കയിലേക്ക് മറിഞ്ഞത്. നേപ്പാളിലെ കൃഷ്ണ സെന്‍ ലുക്ക്‌ പോളിടെക്നിക്കിലെ ബോട്ടണി വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്.


13 പുരുഷന്‍മാരുടേയും 2 സ്തീകളുടേയും മൃതദേഹം കണ്ടെടുത്തു. രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ പ്രയാസമായതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. കാഠ്മണ്ഡുവില്‍ നിന്ന് 400 കിമീ അകലെയാണ് ബസ് അപകടം നടന്നത്.


അപകട മേഖലയായ ഇവിടം  ഒറ്റപ്പെട്ടതും വിജനവുമായ സ്ഥലമാണ്‌.  അതിനാല്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് ഏറെ താമസമെടുക്കുന്നുണ്ട്.