കാബൂൾ:  കാബൂൾ  പ്രസവാശുപത്രിയിൽ ഭീകരർ നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 24 കവിഞ്ഞു.  ഷിയാ മേഖലയിലെജീവകാരുണ്യ സംഘടനയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ദാഷ്റ്റ് ഇ ബർച്ചി എന്ന ആശുപത്രയിലായിരുന്നു ആക്രമണം  നടന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ചൈനയുടെ തളർച്ച ഇന്ത്യയുടെ വളർച്ചയാക്കാൻ മോദി സർക്കാർ ഒരുങ്ങുന്നു 


മരിച്ചവരിൽ നവജാത ശിശുക്കളും, നഴ്സുമാരും, അമ്മമാരും ഉൾപ്പെടുന്നു.  ആക്രമണത്തിൽ പതിനാറു പേർക്ക് പരിക്കേറ്റു.  ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.  ആക്രമണത്തിന്റെ കാരണം എന്തെന്നും വിവരമില്ല.  ഈ ആക്രമണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് താലിബാൻ അറിയിച്ചിട്ടുണ്ട്. 


Also read: 'ആത്മ നിർഭർ ഭാരത്': ആദായ നികുതി റിട്ടേൺ നൽകാൻ സാവകാശം 


മൂന്നുപേർ പൊലീസ് വേഷത്തിലെത്തി ഗ്രനേഡ് എറിഞ്ഞശേഷം വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.  ശേഷം ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടി.  ഏറ്റുമുട്ടലിനിടയിൽ ആശുപതിയിലുണ്ടായിരുന്ന നൂറിലധികം പേരെ സൈനികർ സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു.  ഏറ്റുമുട്ടലിൽ മൂന്നു ഭീകരരേയും സൈന്യം വധിച്ചു.