ഇസ്ലാമാബാദ്: പാകിസ്താനിൽ ഭൂചലനമെന്ന് റിപ്പോർട്ട്. ദക്ഷിണ പടിഞ്ഞാറൻ പാകിസ്താനിലാണ് റിക്ടർ സ്‌കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. 60 കിലോ മീറ്റർ ആഴത്തിലാണ് പസ്‌നിക്ക് സമീപമുള്ള തീരദേശ മേഖലയിൽ ഭൂചലമുണ്ടായത്. ആളപായമില്ലെന്നാണ് റിപ്പോർട്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യത്തെ ഭൂചലനമുണ്ടായി പത്ത് മിനിറ്റ് ഇടവേളയിലാണ് രണ്ടാമത്തെ ഭൂചലനമുണ്ടായത്. ഇത് റിക്ടർ സ്‌കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തി. ബലൂചിസ്താൻ പ്രവിശ്യയിൽ കനത്ത മഴയും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് പസ്‌നിയിൽ ഭൂചലനമുണ്ടായത്. ഇരുഭൂചലനങ്ങളിലുമായി നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല.


കാലത്ത്, ചാമൻ, സിയാറത്ത്, മുസ്ലീംഭാഗ്, സിബി, മസ്തൂംഗ്, ലസ്‌ബേല തുടങ്ങിയ പ്രദേശങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറായി മഴ തുടരുകയാണ്. ജൂൺ ഒന്ന് മുതലാണ് പ്രവിശ്യയിൽ മഴ ആരംഭിച്ചത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.