അമേരിക്കയിലെ ആകെ ജനസംഖ്യയുടെ പകുതി ആളുകളും പൂർണമായി കോവിഡ് വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. വെള്ളിയാഴ്ചയാണ് വൈറ്റ് ഹൗസ് വിവരം അറിയിച്ചത്. കോവിഡ് ഡെൽറ്റ വകഭേദം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കുത്തിവെയ്പ്പ് വർധിച്ച സാഹചര്യത്തിലാണ് ഇത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 വൈറ്റ് ഹൗസ് കോവിഡ് -19 ഡാറ്റ ഡയറക്ട്ർ സൈറസ് ഷഹപർ ആണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. അതായത് അമേരിക്കയിലെ 165 മില്യൺ ജനങ്ങളും രണ്ട് ഡോസ് മോഡേണ അല്ലെങ്കിൽ ഫൈസർ വാക്സിൻ അല്ലെങ്കിൽ ജോൺസൺ ആൻഡ് ജോൺസന്റെ ഒരു ഷോട്ടോ സ്വീകരിച്ച് കഴിഞ്ഞു.


ALSO READ: Booster Vaccine : സെപ്റ്റംബറിൽ ബൂസ്റ്റർ വാക്‌സിൻ നല്കാൻ ഒരുങ്ങി ജർമ്മനി; ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തെ മറികടന്നാണ് തീരുമാനം


മെയ് അവസാനത്തോടെ തന്നെ പ്രായപൂർത്തിയായ അമേരിക്കക്കാരിൽ പകുതിയും പൂർണ്ണമായും വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞിരുന്നു. പുതുതായി വാക്‌സിൻ സ്വീകരിച്ചവരുടെ  ശരാശരി കഴിഞ്ഞ ആഴ്ചയിൽ നിന്ന് 11 ശതമാനവും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 44 ശതമാനവും വർദ്ധിച്ചതായി ഷഹപർ പറഞ്ഞു.



ALSO READ: Tokyo Covid 19: കോവിഡ് രോഗബാധയിൽ വൻ വർധനവ്; നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങി ജപ്പാൻ


ആഗോളതലത്തിൽ കോവിഡ് രോഗബാധ അതിരൂക്ഷമായി ബാധിച്ച രാജ്യമാണ് അമേരിക്ക. കോവിഡ് രോഗബാധയെ തുടർന്ന് അമേരിക്കയിൽ ഇതൊനൊടകം മരണപ്പെട്ടത് 615,000  പേരാണ്. ജനുവരിയിൽ ജോ ബൈഡൻ സ്ഥാനമേറ്റതോടെ ജനങ്ങളോട് വാക്‌സിൻ സ്വീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു.



ALSO READ: Covid Delta Outbreak : ചൈനയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം ഉയരുന്നു; ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത് കഴിഞ്ഞ 6 മാസങ്ങളിലെ ഏറ്റവും ഉയർന്ന കണക്ക്


വാക്‌സിൻ നൽകുന്നത് വർധിച്ചതോടെ അമേരിക്കയിൽ ഉടൻ സാധാരണ ജീവിതം തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഡെൽറ്റ വകഭേദം പടർന്ന് പിടിക്കുന്ന സാഹചര്യം വന്നതോടെ വീണ്ടും പഴയ നിലയിലേക്ക് എത്തുകയായിരുന്നു. കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി കോവിഡ് ബാധിതരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക