Earthquake: ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂചനത്തിൽ 3 മരണം
ഭൂകമ്പം ഉണ്ടായത് സുലവേസി ദ്വീപിലാണ് (Sulawesi Island). റിക്ടര്‍സ്കെയില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ (Indonesia) ശക്തമായ ഭൂചലനത്തില്‍ മൂന്നു പേർ മരണമടഞ്ഞു. നൂറോളം പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്. ഭൂകമ്പം ഉണ്ടായത് സുലവേസി ദ്വീപിലാണ് (Sulawesi Island). റിക്ടര്‍സ്കെയില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
ഭൂകമ്പത്തിന്റെ (Earthquake) പ്രഭവ കേന്ദ്രം മജെനെ നഗരത്തിന് ആറുകിലോമീറ്റര്‍ വടക്കുകിഴക്കായി 10 കിലോമീറ്റര്‍ താഴ്ചയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ഭൂകമ്പത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ആയിരക്കണക്കിന് ആളുകള്‍ വീടുകളില്‍ നിന്നിറങ്ങിയോടുകയായിരുന്നു.
Also Read: UK Coronavirus Variant വ്യാപിച്ചത് 50ല്‍ അധികം രാജ്യങ്ങളില്‍, WHO
സുനാമി (Tsunami) മുന്നറിയിപ്പൊന്നും നല്‍കിയിട്ടില്ലയെന്നാണ് സൂചന. ഭൂകമ്പത്തെ തുടർന്ന് ഒരു ഹോട്ടലിനും വെസ്റ്റ് സുലവേസി ഗവര്‍ണറുടെ ഓഫീസിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കൂടാതെ പലസ്ഥലത്തും വൈദ്യുതിബന്ധവും വിഛേദിക്കപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.