ന്യുസിലാന്‍ഡില്‍ ശക്തമായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി, രണ്ടു മരണം; സുനാമിയില്‍ ഏറെ നാശ നഷ്ടമുണ്ടായി
ന്യുസിലാന്‍ഡിലെ വടക്കുകിഴക്കന്‍ നഗരമായ ക്രിസ്റ്റ്ചര്‍ച്ചിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ രണ്ടു പേര്‍ മരിച്ചു. കൈകൗറ,മൗണ്ട് ലീഫോര്‍ഡ എന്നിവിടങ്ങളിലുള്ളവരാണ് മരിച്ചത്. മരണ സംഖ്യ ഉയരാനാണ് സാധ്യത.
വെല്ലിങ്ടണ്‍: ന്യുസിലാന്‍ഡിലെ വടക്കുകിഴക്കന്‍ നഗരമായ ക്രിസ്റ്റ്ചര്‍ച്ചിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ രണ്ടു പേര്‍ മരിച്ചു. കൈകൗറ,മൗണ്ട് ലീഫോര്‍ഡ എന്നിവിടങ്ങളിലുള്ളവരാണ് മരിച്ചത്. മരണ സംഖ്യ ഉയരാനാണ് സാധ്യത.
കഴിഞ്ഞ ദിവസമാണ് റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. ഭൂകമ്പത്തോടനുബന്ധിച്ച് സുനാമിയുമുണ്ടായിരുന്നു. ശക്തമായി വീശിയടിച്ച ഉയര്‍ന്ന തിരമാലകള്‍ ഏറെ നാശനഷ്ടം വരുത്തിയിട്ടുണ്ട്.