90 വർഷങ്ങള്‍ക്ക് ശേഷം താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന രഹസ്യം വെളിപ്പെടുത്തി കൊളറാഡോയിൽ നിന്നുള്ള ഒരു മുത്തച്ഛൻ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലോക്ക്ഡൌണിനിടെയാണ് കെന്നറ്റ് ഫെല്‍റ്റ്സ് എന്ന 90കാരന്‍ തന്റെ ജീവിത൦ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ തുറന്നു കാട്ടിയത്. തന്‍റെ ആത്മകഥയിലൂടെയാണ് കെന്നറ്റിന്‍റെ വെളിപ്പെടുത്തല്‍.


തന്‍റെ പഴയ ഓര്‍മ്മകള്‍, ജീവിതം എന്നിവയിലൂടെ കടന്നുപോകുന്ന ആത്മകഥയിലാണ് അവിചാരിതമായി അദ്ദേഹം ഈ രഹസ്യം വെളിപ്പെടുത്തിയിരിക്കുന്നത്. മകളായ റെബേക്ക മെയ്‌സിനോട് സംസാരിക്കവേ 'ഫിലിപ്പിനെ ഉപേക്ഷിക്കേണ്ടിയിരുന്നില്ല' എന്നിപ്പോള്‍ തോന്നുന്നു എന്ന് കെന്നറ്റ്‌ പറഞ്ഞത്. 


Viral Video: കടല്‍ വെള്ളത്തില്‍ അവസാനിച്ച വിവാഹ ഫോട്ടോഷൂട്ട്‌!


ആദ്യം ഫിലിപ്പ് ആരാണെന്ന് മനസിലായില്ലെങ്കിലും പിന്നീട് റെബേക്കയ്ക്ക് അത് മനസിലായി. 1950കളിലാണ് കെന്നറ്റ്‌ ഫിലിപ്പുമായി പ്രണയത്തിലാകുന്നത്. മറ്റൊരു വഴിയും മുന്നിലില്ലാതെ വന്നതോടെയാണ് താന്‍ ഫിലിപ്പിനെ ഉപേക്ഷിച്ച് റെബേക്കയുടെ അമ്മയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതെന്നാണ് കെന്നറ്റ്‌ പറയുന്നത്. 


രണ്ടു പതിറ്റാണ്ടിനു മുന്‍പ് താനൊരു ലെസ്ബിയന്‍ ആണെന്ന് റെബേക്ക കെന്നറ്റിനോട് പറഞ്ഞു. അതിനു പിന്നാലെയായിരുന്നു കെന്നറ്റിന്റെ വെളിപ്പെടുത്തല്‍ .സ്വന്തം പങ്കാളിയെ നഷ്ടപ്പെട്ട പിതാവിനെ കുറിച്ചോര്‍ക്കുമ്പോള്‍ തനിക്ക് വിഷമം തോന്നുന്നുവെന്നാണ് റെബേക്ക പറയുന്നത്. 


സന്തോഷ വാര്‍ത്ത! കൈകള്‍ തൊടാതെ ഇനി 'ATM'ലൂടെ പാനി പൂരി


മകളോട് വെളിപ്പെടുത്തിയ ഈ രഹസ്യം സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പങ്കുവയ്ക്കണമെന്നു പിന്നീട് കെന്നറ്റിന് തോന്നി. അങ്ങനെ പ്രൈഡ് മാസമായ ജൂലൈയില്‍ കെന്നറ്റ് ഫേസ്ബുക്കിലൂടെ താന്‍ ഒരു സ്വവര്‍ഗാനുരാഗിയാണെന്ന് എല്ലാവരോടും വിളിച്ചു പറഞ്ഞു. 


മഴവില്‍ നിറങ്ങളുള്ള ഒരു ഹുഡീസ് അണിഞ്ഞുനില്‍ക്കുന്ന തന്റെ ചിത്രത്തിനൊപ്പം പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു കെന്നറ്റിന്റെ വെളിപ്പെടുത്തല്‍.  ‘ഞാൻ സ്വതന്ത്രനാണ്, എന്നിലെ സ്വവര്‍ഗാനുരാഗിയെ ഞാന്‍ പുറത്ത് കൊണ്ടു വന്നു.'' -അദ്ദേഹം കുറിച്ചു.