ഒരു മാരത്തൺ പൂർത്തിയാക്കിയെത്തിയ പെൺകുട്ടിയോട് ജീവിത മെന്ന മാരത്തണിലേക്ക് ക്ഷണിച്ച യുവാവാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.  ന്യൂയോർക്കിലെ ബഫലോ മാരത്തണിന്റെ അവസാനമാണ് സംഭവം.ക്രിസ്റ്റഫർ ജെയിംസ് എന്നയാളാണ് തൻറെ സുഹൃത്ത് കൂടിയായ മാഡിസൺ മഹറിനോട് വിവാഹാഭ്യർഥന നടത്തിയത്


COMMERCIAL BREAK
SCROLL TO CONTINUE READING

തന്റെ എല്ലാ പരിശീലനത്തിന്റെയും, കരിയറിൻറെയും എല്ലാം ശക്തി ക്രിസ് ആണെന്ന് മാഡിസൺ പറയുന്നു. അങ്ങനെ “26.2 എന്ന ഫിനിഷ് ലൈൻ എന്റെ ഉറ്റസുഹൃത്തുമൊത്തുള്ള ജീവിതം ആരംഭിക്കാനുള്ള സ്റ്റാർട്ടിഗ് ലൈനായി മാറി. തൻറെ ഒപ്പം എല്ലാത്തിനും ക്രിസ്റ്റഫർ ഉണ്ടായിരുന്നതായി മാഡിസൺ പറയുന്നു.


ALSO READ: Viral Video: മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
 
അവനില്ലെങ്കിൽ താൻ എന്താകുമെന്നോ എവിടെ ആയിരിക്കുമെന്നോ അറിയില്ലെന്നും ഓട്ടത്തിൽ തനിക്ക് ഒന്നുമാകാൻ കഴിയുമായിരുന്നില്ലെന്നും മാഡി തൻറെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കുന്നു. വാരാന്ത്യങ്ങളിൽ ഓട്ടമത്സരങ്ങൾക്കായി എൻറെ ഒപ്പം വരും.


Also Read: Viral Video: മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ 


റേസ് ഡേ ലോജിസ്റ്റിക്‌സ് എല്ലാം ക്രമീകരിക്കും, എന്റെ നീണ്ട ഓട്ടങ്ങളിൽ മണിക്കൂറുകളോളം എന്നോടൊപ്പം ബൈക്ക് ഓടിക്കും (വളരെ സാവധാനത്തിൽ).എല്ലാ ഓട്ടക്കാരന്റെയും സ്വപ്നമാണ് ഇങ്ങനയൊരു പങ്കാളി താൻ ഏറ്റവും ഭാഗ്യവതിയായ പെൺകുട്ടിയാണെന്നും മാഡിസൺ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.