വാഷിങ്ടണ്‍: തോക്കെടുത്ത് കളിക്കുന്നതിനിടെ രണ്ടു വയസ്സുകാരന്റെ കയ്യിൽ നിന്നും വെടി പൊട്ടി ഗര്‍ഭിണിയായ അമ്മ മരിച്ചു. കളിക്കുന്നതിനിടയിൽ കുട്ടിയുടെ കയ്യിലെ തോക്കിൽ നിന്നും അറിയാതെ വെടിയുതിര്‍ക്കുകയായിരുന്നു. അമേരിക്കയിലെ  ഒഹായോയിലാണ് ദാരുണമായ സംഭവം നടന്നത്.  ഒഹായോ സ്വദേശിയായ ലോറ എന്ന 31-കാരിയാണ് കൊല്ലപ്പെട്ടത്. എട്ടു മാസം ഗര്‍ഭിണിയായിരുന്നു അവർ.


COMMERCIAL BREAK
SCROLL TO CONTINUE READING

വീട്ടില്‍ സൂക്ഷിച്ചിരുന്ന കൈത്തോക്ക് കുട്ടി എടുത്തു കളിക്കുന്നത് ലോറയുടെ ശ്രദ്ധയിലും പെട്ടിരുന്നില്ല. ഇതിനിടെ തോക്കില്‍ നിന്ന് കുട്ടി അബദ്ധത്തില്‍ വെടിയുതിയുര്‍ക്കുകയും ലോറയ്ക്ക് വെടിയേല്‍ക്കുകയുമായിരുന്നു. ലോറതന്നെയാണ് തനിക്ക് വെടിയേറ്റ കാര്യം പോലീസിനെയും ഭര്‍ത്താവിനെയും അറിയിച്ചത്.


യുവതിയെ ആശുപത്രിയിൽ എത്തിച്ചത് പോലീസ് എത്തിയാണ്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും ഗര്‍ഭസ്ഥ ശിശുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പിന്നാലെ ലോറയും മരിച്ചു. തോക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ കേസ് രേഖപ്പെടുത്തിയിട്ടില്ല എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. 


ALSO READ: ഇനിയും തീരാത്ത കൗതുകം! ടൈറ്റാനിക്ക് കാണാൻ മനുഷ്യൻ ഇനിയും ആഴക്കടൽ താണ്ടുമോ ?


അതേസമയം ലോകം നിറയെ ആരാധകരുള്ള കൊറിയൻ ബാൻഡായ ബിടിഎസിലെ മറ്റ് അംഗങ്ങളും ഈ വർഷം തന്നെ സൈനിക സേവനത്തിനിറങ്ങുമെന്ന് സൂചന. നിലവിൽ സൈനിക സേവനം ആരംഭിച്ചുകഴിഞ്ഞവരാണ് ബാൻഡിലെ ജിൻ, ജെ–ഹോപ് എന്നീ അംഗങ്ങൾ. സംഘാംഗങ്ങൾക്കു നൽകിയ 2 വർഷത്തെ പ്രത്യേക ഇളവും കഴിഞ്ഞതോടെയാണ് അംഗങ്ങൾ സൈനികസേവനത്തിനിറങ്ങിയത്. ശേഷിക്കുന്ന ജിമിൻ, ആർഎം, സുഗ, വി, ജംഗൂക് എന്നിവരും ഉടൻ തന്നെ സൈന്യത്തിൽ ചേരുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 


ദക്ഷിണ കൊറിയയുടെ നിയമ പ്രകാരം 18നും 28നും ഇടയില്‍ പ്രായമുള്ള ആരോഗ്യവാന്‍മാരായ എല്ലാ പുരുഷന്‍മാരും രണ്ടുവര്‍ഷം മിലിട്ടറി സേവനം അനുഷ്ടിക്കണമെന്നത് നിര്‍ബന്ധമാണ്. ആ സാഹചര്യത്തിലാണ് ബിടിഎസ് ബാൻഡ് വേർപിരിഞ്ഞത്. കഴിഞ്ഞ ഡിസംബറിൽ ബിടിഎസിലെ മുതിർന്ന അംഗമായ ജിൻ, ദക്ഷിണ കൊറിയൻ ബൂട്ട് ക്യാംപിൽ 18 മാസം നീളുന്ന തന്റെ സൈനിക സേവനം ആരംഭിച്ചിരുന്നു. 


ഫെബ്രുവരിയോടെ ജെ–ഹോപ്പും സൈന്യത്തിൽ‌ ചേർന്നു. 2025നു മുൻപ് എല്ലാം അംഗങ്ങളും നിയമപ്രകാരമുള്ള സൈനിക സേവനം പൂർത്തിയാക്കി ബിടിഎസ് ബാൻഡ് പുനരുജ്ജീവിപ്പിക്കാനാണു പദ്ധതി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ