ന്യുഡൽഹി:  പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗാനി.  അഫ്ഗാനിസ്ഥാനിൽ മരുന്നിനും ഭക്ഷണത്തിനും ആവശ്യം വന്നപ്പോൾ ഇന്ത്യ നടത്തിയ കാര്യക്ഷമമായ ഇടപെടലിനാണ് അഫ്ഗാൻ പ്രസിഡന്റ് ഫോണിലൂടെ നന്ദി അറിയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: കൊറോണയെ പ്രതിരോധിക്കാൻ അത്ഭുതവിദ്യയൊന്നും ഇല്ല: WHO 


കാര്യങ്ങളെ കുറിച്ച് ഇരു നേതാക്കളും ഫോണിലൂടെ സംസാരിച്ചു.  അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ സമാധാനം സംരക്ഷിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.    മാത്രമല്ല മേഖലയിലെ സുരക്ഷയെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.  ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചതാണ്.